CMDRF

സ്ട്രോബറിയുടെ ഗുണങ്ങള്‍

സ്ട്രോബറിയുടെ ഗുണങ്ങള്‍
സ്ട്രോബറിയുടെ ഗുണങ്ങള്‍

കുടവയറും പൊണ്ണത്തടിയും കൊണ്ട് കഷ്ടപ്പെടുകയാണോ? അതിനൊക്കെ പുറമേ അമിത ഭാരവും വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വലിയ ബുദ്ധിമുട്ടുണ്ടായിരിക്കും. നമ്മുടെ ഫിറ്റ്നെസ് കൈമോശം വന്നിരിക്കുകയാണ്, വ്യായാമം കൊണ്ട് മാത്രം ഇവ കുറച്ചെടുക്കാനാവില്ല. ചിട്ടയായ ഡയറ്റാണ് നമുക്ക് വേണ്ടത്. എന്ന് കരുതി നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമൊന്നും ഒഴിവാക്കേണ്ടി വരില്ല. പകരം ചെറുതായി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് പകരം ചില ഭക്ഷണങ്ങളെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. അത്തരത്തില്‍ ചില ബ്രേക്ക്ഫാസ്റ്റുകള്‍ നമ്മള്‍ ശീലമാക്കേണ്ടത് നിര്‍ബന്ധമായ കാര്യമാണ്. അത് അത്ഭുതകരമായ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാക്കും. നമ്മുടെ ഡയറ്റില്‍ വേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം. നമ്മള്‍ ടേസ്റ്റിയാണെന്ന് കരുതി കഴിക്കാന്‍ സാധ്യതയുള്ള കാര്യമാണ് സ്ട്രോബറികള്‍. നിത്യേന ഇവ കഴിക്കാവുന്നതാണ്. എന്നാല്‍ അമിതമായി കഴിക്കാനും പാടില്ല. എന്നും രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റില്‍ സ്ട്രോബറി കൊണ്ടുള്ള സ്മൂത്തി കഴിക്കാവുന്നതാണ്. ഒരു കപ്പ് ഫ്രഷായിട്ടുള്ള സ്ട്രോബറികള്‍ മുറിച്ചെടുക്കുക, അതിലേക്ക് ഒരു സ്‌കൂപ്പ് യോഗര്‍ട്ട് ചേര്‍ക്കുക.അതിലേക്ക് കുറച്ച് പാലും ചേര്‍ത്ത് സ്ട്രോബറി സ്മൂത്തി കഴിക്കാവുന്നതാണ്. ശരവേഗത്തില്‍ ഇവ നമ്മുടെ വയറ്റിലെ കൊഴുപ്പിനെ നീക്കും. അത് കുടവയര്‍ ഇല്ലാതാക്കാന്‍ നമ്മളെ സഹായിക്കും.

അതുപോലെ അമിത ഭാരം എന്നത് പിന്നീട് പ്രശ്നമേ അല്ലാതാവും. അതുപോലെ സ്ട്രോബറി ജ്യൂസുകളും കഴിക്കാവുന്നതാണ്. നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്. സ്ട്രോബറികള്‍ വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ്. നമ്മുടെ കൊളാജന്റെ ഉല്‍പ്പാദനത്തിന് ഏറെ ആവശ്യമാണ് വിറ്റാമിന്‍ സി. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റിക്ക് കൊളാജന്‍ ആവശ്യമാണ്. ചര്‍മത്തിലെ പാടുകളെല്ലാം കുറച്ച് കൊണ്ടുവരാന്‍ ഇവയ്ക്ക് സാധിക്കും. അതിലൂടെ ചര്‍മം കൂടുതല്‍ സുന്ദരമാവുകയും ചെയ്യും. ആന്റി ഓക്സിഡന്‍ര് ഘടകങ്ങളും ഇവയിലുണ്ട്. സ്ട്രോബറികളും ചിയ സീഡ്സും ചേര്‍ത്ത പുഡ്ഡിംഗും അതുപോലെ ട്രൈ ചെയ്യാം. ഇവയില്‍ കലോറിയും കുറവാണ്. മൈക്രോന്യൂട്രിയന്റ്സും, ഫൈബറും ഇവ ശരീരത്തിന് സമ്മാനിക്കും. അത് ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും. നമ്മുടെ അമിത വിശപ്പിനെയും തടയും. നമ്മുടെ മധുരത്തോടുള്ള ആസക്തിയെയും സ്ട്രോബറികള്‍ കഴിക്കുന്നതിലൂടെ കുറയ്ക്കാം. അതുപോലെ വാഴപ്പഴവും ശീലമാക്കുക. ഇതിലും ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം ഇതിലുണ്ട്. മധുരം കഴിക്കണമെന്ന് തോന്നുന്നുമ്പോഴെല്ലാം വാഴപ്പഴം കഴിക്കാവുന്നതാണ്. അതല്ലെങ്കില്‍ നമ്മുടെ ബ്രേക്ക്ഫാസ്റ്റില്‍ വാഴപ്പഴം കൊണ്ടുള്ള സ്മൂത്തി ഉള്‍പ്പെടുത്തിയാലും മതി. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സ്ട്രോബറികള്‍ക്കും അതുപോലെ വാഴപ്പഴത്തിനും സാധിക്കും. അതുപോലെ അമിതമായ കൊഴുപ്പുള്ള ഭക്ഷണത്തെയും ഈ സമയം മാറ്റി നിര്‍ത്തുക.

Top