CMDRF

വാളന്‍പുളിയുടെയും ഇലയുടെയും ഗുണങ്ങള്‍

വാളന്‍പുളിയുടെയും ഇലയുടെയും ഗുണങ്ങള്‍
വാളന്‍പുളിയുടെയും ഇലയുടെയും ഗുണങ്ങള്‍

മ്മുടെ തൊടിയിലുള്ള പല സസ്യങ്ങളും മരങ്ങളുടെ ഇലകളും വേരുകളും തൊലിയുമെല്ലാം തന്നെ പലപ്പോഴും പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്. മെഡിക്കല്‍ സയന്‍സ് വികസിയ്ക്കാത്ത കാലഘട്ടത്തില്‍ ഇത്തരം വഴികളായിരുന്നു, രോഗശമനികളായ പ്രവര്‍ത്തിച്ചിരുന്നതും. ആരോഗ്യം നല്‍കാനും അസുഖങ്ങള്‍ക്കു പരിഹാരമായുമെല്ലാം തന്നെ ഇത്തരം വഴികള്‍ ഉപയോഗിച്ചു വന്നിരുന്നു. നമുക്കു ചുറ്റുമുള്ള പല ചെടികളും പല മരങ്ങളും ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതുമാണ്. നമുക്കവ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നം. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം തന്നെ ഇവ പല രോഗങ്ങള്‍ക്കുമുളള പരിഹാരമായി മാറുന്നു. ഇത്തരത്തിലെ ഒന്നാണ് പുളിയില. വാളന്‍പുളിയുടെ ഇല എന്നു പറയാം. വാളന്‍ പുളി കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഒന്നാണ്.

പുളിയില പേരു സൂചിപ്പിയ്ക്കുന്നതു പോലെ അല്‍പം പുളിയുന്ന ഒന്നുമാണ്. ഈ ഇല തിളപ്പിച്ചു കുടിയ്ക്കുന്ന വെള്ളം പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണെന്നതാണ് വാസ്തവം. പുളിയില തിളപ്പിച്ച വെള്ളം പല ജീവിത ശൈലീ രോഗങ്ങള്‍ക്കും പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്നു. നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ് ഇത്. ഇതിനാല്‍ തന്നെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാന്‍ ഇതേറെ നല്ലതാണ്. ലിവര്‍, കിഡ്നി ആരോഗ്യത്തിന് ഉത്തമവുമാണ്. സ്ത്രീകളില്‍ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പുളിയില തിളപ്പിച്ച വെള്ളം. ഇതിന്റെ ഇലകളും പുളിയുടെ തോലും ഇട്ടുള്ള വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം അല്‍പം പപ്പായ ഇല, ഉപ്പ് എന്നിവ കൂടിയിട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. മാസമുറ സമയത്തെ വേദന മാറാന്‍ ഗുളികകള്‍ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.ഇത് നല്ലൊരു അനാള്‍ജിക് ഗുണം നല്‍കുന്ന ഒന്നാണ്. വേദനകള്‍ക്കുള്ള മരുന്നിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ്.

കോള്‍ഡിനും തൊണ്ട വേദനയ്ക്കും ചുമയ്ക്കുമെല്ലാം ഉത്തമ പരിഹാമാണിത്. നാലു കപ്പു വെള്ളത്തില്‍അല്‍പം തുളയിയിലയും പുളിയിലയും തിളപ്പിയ്ക്കുക. ഇത് ഒരു കപ്പാകുന്നതു വരെ തിളപ്പിയ്ക്കണം.ഇത് ഇളംചൂടോടെ കുടിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ശമനം നല്‍കും. പെരുഞ്ചീരകം, തുളസിയില, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത് സ്‌കര്‍വി പോലുളള രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ്. പുളിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നത് ചര്‍മ പ്രശ്നങ്ങള്‍ക്കുളള നല്ല പരിഹാരം കൂടിയാണ്. പ്രത്യേകിച്ചും തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍ക്ക്. പ്രമേഹ മരുന്നാണ് പുളിയിലയിട്ട് തിളപ്പിച്ച വെള്ളം. ഇത് വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഒരു പിടി പുളിയില അല്‍പം വെള്ളത്തില്‍ ഇട്ടു കുറഞ്ഞ തീയില്‍ നല്ലപോലെ തിളപ്പിച്ച് വാങ്ങി ഇതു കുടിയ്ക്കാം. ഇതല്ലെങ്കില്‍ തലേന്നു രാത്രിയില്‍ ഒരു പിടി പുളിയില നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. പ്രമേഹത്തിന് യാതൊരു പാര്‍ശ്വ ഫലവും നല്‍കാത്ത മരുന്നാണിത് തടിയും വയറും കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. വെറും വയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് നല്ലത്. ഇതിലെ ടാനിന്‍ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്. ആന്റി ഓക്സിന്റുകള്‍ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു. ബിപിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനാല്‍ ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു പരിഹാരമാണ്. ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടിയാണ് ഇതുണ്ടാകുന്നത്. ടോക്സിനുകള്‍ നീക്കം ചെയ്യുന്നതും ലിവര്‍, കിഡ്നി ആരോഗ്യത്തിന് നല്ലതാണ്.

Top