വാല്‍നട്ടിന്റെ ഗുണങ്ങള്‍

വാല്‍നട്ടിന്റെ ഗുണങ്ങള്‍
വാല്‍നട്ടിന്റെ ഗുണങ്ങള്‍

വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ഒമേഗ – 3 ഫാറ്റി ആസിഡുകള്‍, മറ്റ് അവശ്യ ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വാല്‍നട്ട്. പതിവായി ഇവ കഴിക്കുന്നത് വഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും,മാത്രമല്ല ഹൃദയാരോഗ്യത്തിനും ഇത് മികച്ചതാണ്. വാല്‍നട്ടില്‍ ഒമേഗ – 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കും. വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആന്റി ഓക്‌സിഡന്റായ വിറ്റാമിന്‍ ഇയും വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും അതുവഴി ചര്‍മ്മത്തിലെ ചുളിവുകള്‍ തടഞ്ഞ് ചര്‍മ്മം പ്രായമാകുന്നത് വൈകിപ്പിക്കുന്നു, ഫാറ്റി ആസിഡുകള്‍ കൊണ്ട് സമ്പന്നമായ വാല്‍നട്ട് മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചല്‍ തടയുന്നു. മാത്രമല്ല മുടിയ്ക്ക് നിറം നല്‍കുകയും ചെയ്യുന്നു. ദഹനസംബന്ധമായ ആരോഗ്യം നിലനിര്‍ത്തുന്നതിനും ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും വാല്‍നട്ട് മികച്ചതാണ്.

വാല്‍നട്ടിലെ ആന്റിഓക്സിഡന്റുകള്‍ രക്തത്തിലെ പഞ്ചസാര അവളവ് കുറക്കാന്‍ സഹായിക്കുന്നു. കൂടാതെ അമിത വണ്ണത്തെ തടയുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി കോംപ്ലക്‌സ് ഗ്രൂപ്പുകളായ റൈബോഫ്‌ലേവിന്‍, തയാമിന്‍, ഫോളേറ്റ്‌സ് എന്നിവയുടെ ഉറവിടമാണ് വാല്‍നെട്ട്. ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഇവ നല്ലതാണ്. കൂടാതെ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകള്‍ എന്നിവയേയും ചെറുക്കുന്നു. അതുവഴി ഹൃദയ ആരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ 10 ശതമാനം കുറക്കാന്‍ ഇവ സഹായിക്കുന്നു. വാല്‍നെറ്റില്‍ ഫൈബറും പ്രോട്ടീനും ധാരാളം ഉണ്ട്. അതിനാല്‍ വയറിന് പൂര്‍ണത അനുഭവപ്പെടുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്ത ഇല്ലാതാക്കുകയും ചെയ്യുന്നു.

Top