CMDRF

ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമം; മമത ബാനര്‍ജി

ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമം; മമത ബാനര്‍ജി
ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമം; മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഘോഷയാത്രക്കെതിരെ കോടതിയെ സമീപിച്ചതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വാദം. സംഘര്‍ഷമുണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനാകും ഉത്തരവാദിയെന്നുമാണ് മമത സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത ഹൈക്കോടതി രാമനവമി ഘോഷയാത്ര നടത്താന്‍ വിശ്വഹിന്ദു പരിഷത്തിന് അനുമതി നല്‍കിയത്.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് ശേഷമുള്ള രാമനവമി ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. ബംഗാളില്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാമനവമി ആഘോഷം പ്രധാന ചര്‍ച്ചയാക്കുന്നുമുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ല പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യത്തെ രാമനവമിയാണിതെന്ന് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Top