‘ഐസിസി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു’; അറസ്റ്റ് വാറന്‍റിനെതിരെ നെതന്യാഹു

ഒരു ഇസ്രയേല്‍ വിരുദ്ധ തീരുമാനവും ഞങ്ങളെ തടയില്ല

‘ഐസിസി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു’; അറസ്റ്റ് വാറന്‍റിനെതിരെ നെതന്യാഹു
‘ഐസിസി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു’; അറസ്റ്റ് വാറന്‍റിനെതിരെ നെതന്യാഹു

ജറുസലം: രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ” ഒരു ഇസ്രയേല്‍ വിരുദ്ധ തീരുമാനവും ഞങ്ങളെ തടയില്ല. എല്ലാ വിധത്തിലും രാജ്യത്തെ സംരക്ഷിക്കുന്നത് തുടരും. ഞങ്ങള്‍ സമ്മര്‍ദത്തിനു വഴങ്ങില്ല” ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Also Read: റഷ്യയുടെ മിന്നൽ ആക്രമണത്തിൽ പതറി നാറ്റോ സഖ്യം, ഉത്തര കൊറിയയും ഇറാനും ആവേശത്തിൽ

”രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്. മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഹേഗില്‍ സ്ഥാപിച്ച രാജ്യാന്തര ക്രിമിനല്‍ കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്” ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Top