ടെൽ അവീവ്: രത്തന്‍ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം സന്ദേശമയച്ചു.
താനും ഇസ്രയേലിലെ പലരും ടാറ്റയുടെ വിയോഗത്തിൽ ദുഃഖിക്കുന്നുവെന്ന് നെതന്യാഹു സന്ദേശത്തിൽ പറയുന്നു. രത്തന്‍ ടാറ്റയുടെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബർ ഒമ്പതിനായിരുന്നു മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ച് രത്തൻ ടാറ്റ (86) മരിക്കുന്നത്. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തി.