ജെറുസലേം: ഹമാസുമായി കരാറുകളൊന്നുമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു എസ് ന്യൂസ് ബ്രോഡ്കാസ്റ്ററായ ഫോക്‌സ് ന്യൂസുമായി സംസാരിക്കവെയാണ് അദ്ദേഹം മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി പ്രസ്താവനയിറക്കിയത്. ഗാസ സമാധാന ഉടമ്പടി 90 ശതമാനം പൂര്‍ത്തിയായതായി നേരത്തെ അവകാശപ്പെട്ട അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹമാസുമായുള്ള സമാധാന ഉടമ്പടി തടസ്സപ്പെടുത്തിയെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ജൂത നെതന്യാഹുവിന്റെ വിശദീകരണം. യുദ്ധം അവസാനിക്കുന്നതിനുള്ള തടസ്സം ഹമാസാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസ് തടസ്സം നില്‍ക്കുകയാണ്.
Also Read: കാനഡയിൽ ലിബറൽ പാർട്ടിക്ക് വീണ്ടും തിരിച്ചടി; ദേശീയ കാമ്പെയ്ൻ ഡയറക്ടർ സ്ഥാനം ഒഴിയാൻ ജെറമി
ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ശഠിച്ച് നെതന്യാഹു സമാധാന ഉടമ്പടി അട്ടിമറിച്ചതായി ഹമാസ് നേരത്തെ ആരോപിച്ചിരുന്നു.
നെതന്യാഹുവിന്റെ കെണിയിലും തന്ത്രങ്ങളിലും വീഴുന്നതിനെതിരെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നതായും അദ്ദേഹം ജനങ്ങള്‍ക്കെതിരായ ആക്രമണം നീട്ടിക്കൊണ്ടുപോകാന്‍ ചര്‍ച്ചകള്‍ ഉപയോഗിക്കുകയാണെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ജൂലൈ രണ്ടിന് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശം അംഗീകരിച്ചതായും ഗ്രൂപ്പ് അവകാശപ്പെട്ടു.
Also Read: യുക്രെയ്ൻ യുദ്ധം: ചർച്ചക്ക് തയ്യാറെന്ന് പുടിൻ
അതിനിടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ‘തീവ്രവാദ ഗ്രൂപ്പുകളെ തകര്‍ക്കുകയും ആക്രമണങ്ങള്‍ തടയുകയും ചെയ്യുന്നു’ എന്ന് പറഞ്ഞാണ് ഐ ഡി എഫ് കഴിഞ്ഞ ഒരാഴ്ചയായി ആക്രമണ പരമ്പര നടത്തുന്നത്.
വടക്കന്‍ വെസ്റ്റ്ബാങ്ക് പട്ടണമായ ടുബാസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ കമാന്‍ഡര്‍ സക്കറിയ സുബൈദിയുടെ മകനും ഉള്‍പ്പെടുന്നു.