ഭോപ്പാല്‍: കേന്ദ്രസര്‍ക്കാര്‍ പദ്ധതി ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ അക്ഷരം തെറ്റിച്ചെഴുതി കേന്ദ്രമന്ത്രി. കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂറാണ് സര്‍ക്കാര്‍ പദ്ധതിയുടെ പേര് തെറ്റിച്ചെഴുതിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ നിരവധി ട്രോളുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
മധ്യപ്രദേശിലെ ധറിലെ സ്‌കൂളിലായിരുന്നു സംഭവം. ‘സ്‌കൂള്‍ ചലോ അഭിയാന്‍’പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് ധര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയായ സാവിത്രി ഠാക്കൂര്‍ എത്തിയത്. തുടര്‍ന്നാണ് വെള്ള ബോര്‍ഡില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ച് മന്ത്രി പദ്ധതിയുടെ പേര് എഴുതിയത്. എന്നാല്‍ ‘ബേഠി പഠാവോ’ എന്നതിന് പകരം ‘ബെഡ്ഡി പഠാവോ’ എന്നാണ് മന്ത്രി എഴുതിയത്. മന്ത്രി ബോര്‍ഡില്‍ എഴുതുന്നതിന്റെ ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സംഭവം വൈറലായതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സാവിത്രി ഠാക്കൂറിന്റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് രംഗത്തെത്തി. ഭരണഘടനാപദവികളിലിരിക്കുന്നവര്‍ക്ക് മാതൃഭാഷ പോലും ശരിയായി എഴുതാന്‍ കഴിയാത്തത് ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ. മിശ്രയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 12-ാം ക്ലാസാണ് സാവിത്രി ഠാക്കൂറിന്റെ വിദ്യാഭ്യാസ യോഗ്യത. ഭരണഘടന ഭേദഗതി ചെയ്ത്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
12th pass Union junior minister for women and child development doesn't even know how to write Beti Bachao beti padhao
— Kevin (@KevinCooperPoli) June 20, 2024
When #SavitriThakur went to a Govt school, she had to write about BBBP but she could not even write this. This was a very shameful moment for the country pic.twitter.com/WKdcoYtlGi