‘കടുവയുടെ വാലാകുന്നതിലും നല്ലത് എലിയാകുന്നതാണ്’: ആർ ജെ ബാലാജി

കമൽ ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിലെ വേഷം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബാലാജി

‘കടുവയുടെ വാലാകുന്നതിലും നല്ലത് എലിയാകുന്നതാണ്’: ആർ ജെ ബാലാജി
‘കടുവയുടെ വാലാകുന്നതിലും നല്ലത് എലിയാകുന്നതാണ്’: ആർ ജെ ബാലാജി

നായകനായും സംവിധായകനുമായി നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച താരമാണ് ആർ ജെ ബാലാജി. റേഡിയോ ജോക്കിയായി കരിയർ തുടങ്ങിയ ബാലാജിയുടെ നാനും റൗഡി താൻ എന്ന ചിത്രമായിരുന്നു കൂടുതൽ ജനശ്രദ്ധ നേടികൊടുത്തത്. 2020 ൽ നയൻതാരയെ നായികയാക്കി മൂക്കുത്തി അമ്മൻ എന്ന ചിത്രവും ബാലാജി സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്തു.

കമൽ ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിലെ വേഷം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബാലാജി. ഇന്ത്യൻ 2വിൽ ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്തെങ്കിലും അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ആര്‍ജെ ബാലാജി പറഞ്ഞു. ചെന്നൈയില്‍ നടന്ന ഫാന്‍ മീറ്റിലാണ് ബാലാജി ഇക്കാര്യം വെളിപ്പെടുത്തിയത്. “ഇന്ത്യൻ 2 വിൽ അഭിനയിക്കാൻ ശങ്കർ സാർ എന്നെ സമീപിച്ചിരുന്നു. 2015-2016 സമയത്തായിരുന്നു അത്. അതെന്നെ സംബന്ധിച്ച് വലിയ അഭിമാനകരമായ നിമിഷമായിരുന്നു.

Also Read: ‘പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി’ ; തുറന്ന് പറഞ്ഞ് ആൻഡ്രിയ

എന്നാൽ ആ സിനിമ തുടങ്ങാൻ കുറേ വൈകി. അത് തുടങ്ങിയപ്പോഴേക്കും എന്റെ എൽകെജി റിലീസ് ചെയ്തു. അതോടെ ഇന്ത്യൻ 2 വിനേക്കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നു. സിദ്ധാർഥ്, എസ്‌ജെ സൂര്യ തുടങ്ങിയവരെപ്പോലെയുള്ളവർ ആ സിനിമയുടെ ഭാ​ഗമാണ്. അപ്പോൾ എനിക്കെന്തായിരിക്കും ആ സിനിമയ്ക്കായി ചെയ്യാൻ കഴിയുക എന്നാണ് ഞാൻ ചിന്തിച്ചത്. കടുവയുടെ വാലിനേക്കാൾ എലിയുടെ തല ആകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

സാങ്കേതികമായി മികവ് പുലർത്തുന്ന വലിയ ക്യാൻവാസ് സിനിമകളിൽ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ലോകേഷ് കനകരാജ് ഓഫർ തന്നപ്പോൾ അതിൽ ആറോ ഏഴോ മിനിറ്റ് മാത്രമേ എനിക്ക് റോളുണ്ടായിരുന്നുള്ളൂ. അത്തരം സിനിമകൾ‌ ചെയ്യാൻ എനിക്ക് ആ​ഗ്രഹമില്ല. അപ്പോൾ അത്തരം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എൻ്റെ ഏറ്റവും മികച്ചത് നൽകാനും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു.”- ബാലാജി പറഞ്ഞു.

Top