തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബിവറേജസ് കോര്‍പറേഷന്‍ രംഗത്ത്. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപ സര്‍ക്കാരിനു ലഭിക്കുമ്പോള്‍ വില്‍പനയിലൂടെ ജീവനക്കാർക്കു ലഭിച്ച ലോട്ടറിയാണു ബോണസ്. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി നൽകുക. കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു.
ALSO READ: മോട്ടർ വാഹനങ്ങളിൽ കൂളിങ് ഫിലിം ഘടിപ്പിക്കുന്നതിൽ തെറ്റില്ല ; ഹൈക്കോടതി
ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസായ 95,000 രൂപയാണ് ജീവനക്കാരനു കിട്ടുന്നത്. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.