കമല ഹാരിസിന്റെ റാലിയിൽ ആവേശമായി ‘ക്വീൻ ബെയ്’

കമല ഹാരിസിന്റെ കാമ്പെയ്നിൽ ബിയോൺസിന്റെ 2016ലെ ‘ഫ്രീഡം’ എന്ന ഗാനം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു

കമല ഹാരിസിന്റെ റാലിയിൽ ആവേശമായി ‘ക്വീൻ ബെയ്’
കമല ഹാരിസിന്റെ റാലിയിൽ ആവേശമായി ‘ക്വീൻ ബെയ്’

ഹൂസ്റ്റൺ: യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കമല ഹാരിസിന്റെ റാലിയിൽ പോപ് ഗായിക ബിയോൺസെ കണ്ടപ്പോൾ ജനം ഒന്നാകെ ഇളകി. ‘സെലിബ്രിറ്റിയായല്ല; വന്നത് അമ്മയായിട്ടാണ്’ എന്ന വരികളിൽ
ഡെമോക്രാറ്റിക് അനുയായികളുടെ മനം നിറയുന്നത് റാലിയിൽ പ്രകടമായിരുന്നു.

ബിയോൺസെ കമലയെ പരസ്യമായി പിന്തുണക്കുമോ എന്നതിനെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. ക്വീൻ ബെയ് എന്ന് ആളുകൾ സ്നേഹത്തോടെ വിളിക്കുന്ന ഗായികക്ക് ലോകം മുഴുവൻ വലിയ ആരാധക ശൃംഖലയാണുള്ളത്.

Also Read: ഹിസ്ബുള്ള റോക്കറ്റാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു

കമല ഹാരിസിന്റെ കാമ്പെയ്നിൽ ബിയോൺസിന്റെ 2016ലെ ‘ഫ്രീഡം’ എന്ന ഗാനം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കറുത്തവർഗക്കാരായ സ്ത്രീകളുടെ ശാക്തീകരണത്തെ കേന്ദ്രീകരിച്ചുള്ള ഈ ഗാനം കമല ഹാരിസി​ന്റെ പ്രചാരണത്തിന്റെ വലിയ ഭാഗമായിരുന്നു.

‘എന്റെ മക്കളും ഞങ്ങളുടെ എല്ലാ കുട്ടികളും ജീവിക്കുന്ന ലോകത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന ഒരു അമ്മയാണ് ഞാൻ’ അവർ പറഞ്ഞു. യു.എസ് മാധ്യമങ്ങൾ വൻ പ്രാധാന്യമാണ് തെരഞ്ഞെടുപ്പ് റാലിയിലെ ബിയോൺസിന്റെ സാന്നിധ്യത്തിനു നൽകിയിരിക്കുന്നത്.

Top