ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാന്റുകള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ധന വിലയിലുണ്ടായ വർധനവ് കാരണം മിക്കവരും ഇവിയിലേക്ക് ചേക്കേറുന്നുണ്ട്. ഓലയും ഏഥറും ബജാജും ടിവിഎസും ഒഖിനാവയും പോലുള്ള വമ്പൻ കമ്പനികൾ വൈദ്യുത വാഹന രംഗത്ത് നിന്നും പണംവാരുമ്പോൾ മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വിപണിയിൽ സജീവമാണ്.
പെട്രോൾ സ്‌കൂട്ടറുകളുടെ പകുതി വിലയ്ക്ക് വരെ കിടിലൻ റേഞ്ചുള്ള മോഡലുകളെല്ലാം ഇന്ത്യയിൽ സുലഭമായി കഴിഞ്ഞതും ആളുകളെ ആകർഷിക്കുന്ന സംഗതിയാണ്. അത്തരത്തിലൊരു ഇവി നിർമാതാക്കളാണ് RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ്. അടുത്തിടെ തങ്ങളുടെ ഏറ്റവും പുതിയ RUV350 എന്നൊരു പുത്തൻ ഇലക്‌ട്രിക് സ്‍കൂട്ടറിനെയും ഇന്ത്യയ്ക്ക് സമ്മാനിക്കുകയുണ്ടായി.
Also Read: ഇലക്ട്രിക് വാഹനം രാത്രിയില്‍ ചാര്‍ജ് ചെയ്യ്താൽ ചാര്‍ജ് കൂടും
മൂന്ന് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന ഇവിക്ക് യഥാക്രമം 1.10 ലക്ഷം, 1.25 ലക്ഷം, 1.35 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. RUV350 എന്ന പേര് റൈഡർ യൂട്ടിലിറ്റി വെഹിക്കിളിനെയാണ് സൂചിപ്പിക്കുന്നത്. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും പൊതുവായുള്ള ഗുണങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്ന പ്രായോഗികമായ ഡിസൈനാണ് ആദ്യം കണ്ണിലുടക്കുക. അവതരണ വേളയിൽ തന്നെ പലരുടേയും മനസിനെ കീഴ്പ്പെടുത്തിയ മോഡൽ ഉടൻ തന്നെ ബുക്ക് ചെയ്‌തവരുടെ കൈകളിലേക്ക് എത്തും. നീല, പച്ച, ഗ്രേ, ചുവപ്പ്, വെള്ള എന്നീ അഞ്ച് നിറങ്ങളിൽ ഇവി ലഭ്യമാണ്.
അതിന്റെ ഭാഗമായി ഏറ്റവും പുതിയ RUV350 ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിർമാണവും തുടങ്ങിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗൗസ്. മഹാരാഷ്ട്രയിലെ ചാക്കനിലുള്ള RR ഗ്ലോബലിന്റെ നിർമാണ കേന്ദ്രത്തിലാണ് നടക്കുന്നത്. ഒറ്റ ചാർജിൽ 145 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയിൽ ഒരുക്കിയിട്ടുള്ളത്.