ഭാരത് ഗൗരവ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

അയോധ്യ, സീതാമര്‍ഹി, ജനക്പൂര്‍, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാ പാക്കേജ്

ഭാരത് ഗൗരവ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു
ഭാരത് ഗൗരവ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിന്‍ ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെയും നേപ്പാളിന്റെയും ഏറ്റവും മികച്ച സാംസ്‌കാരിക പൈതൃകം അനുഭവിക്കാന്‍ സഞ്ചാരികള്‍ക്ക് പുതിയ ട്രെയിന്‍ യാത്രയിലൂടെ കഴിയും.

അയോധ്യ, സീതാമര്‍ഹി, ജനക്പൂര്‍, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാ പാക്കേജ്. ഇന്ത്യയുടെയും നേപ്പാളിന്റെയും സാംസ്‌കാരിക പൈതൃകത്തെ അറിയാന്‍ ഈ യാത്ര സഹായിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ വഴി ഇന്ത്യന്‍ സംസ്‌കാരം അടുത്തറിയാനുള്ള അവസരമാണ് ഭാരത് ഗൗരവ് ട്രെയിനുകളിലൂടെ ഒരുക്കുന്നതെന്നും താമസത്തിനും യാത്രയ്ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും ഇന്ത്യന്‍ റെയില്‍വേ ഒരുക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.

Top