CMDRF

‘ഭരതനാട്യം’ നാളെ തിയറ്ററുകളിലേക്ക് എത്തുന്നു

നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

‘ഭരതനാട്യം’ നാളെ തിയറ്ററുകളിലേക്ക് എത്തുന്നു
‘ഭരതനാട്യം’ നാളെ തിയറ്ററുകളിലേക്ക് എത്തുന്നു

സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യം’ നാളെ തീയറ്ററുകളിൽ എത്തുന്നു. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും സൈജു തന്നെയാണ്. ഒരു ഫാമിലി ഡ്രാമയാണ് ഭരതനാട്യം. സൈജുവിനൊപ്പം സായ്കുമാറും കലാരഞ്ജിനിയും ഗംഭീര റോളുകളിൽ എത്തുന്നു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സായ്കുമാർ, കലാരഞ്ജിനി എന്നിവരെ കൂടാതെ മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, സ്വാതിദാസ് പ്രഭു( തല്ലുമാല ) നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ,പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ കലാരഞ്ജിനിയുടെ ചെറിയൊരു ഇടവേളയ്ക്കു ശേഷമുള്ള മലയാള ചിത്രം കൂടിയാണിത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എബി ഈണം പകരുന്നു.

Top