ബോളിവുഡ് താരം അക്ഷയ്കുമാറിന് തന്റെ കരിയർ ഗ്രാഫ് കഴിഞ്ഞ കുറച്ച് കാലങ്ങളായി താഴോട്ട് തന്നെയാണ്. ഇറങ്ങിയ പടങ്ങളെല്ലാം പാളിയതോടെ ഒന്നിലും ക്ലച്ച് പിടിക്കാത്ത സ്ഥിതിയാണുള്ളത്. കടുത്ത ദേശീയവാദിയായ അക്ഷയ്കുമാറിന്റെ കനേഡിയൻ പൗരത്വവും വിവാദത്തിലായി. ഇനിയുള്ള അക്ഷയ്കുമാറിന്റെ ഏക പ്രതീക്ഷ സംവിധായകൻ പ്രിയദർശൻ മാത്രമാണ്.
ഒരു ഇടവേളക്കുശേഷം ബോളിവുഡിലെ ഹിറ്റ്കൂട്ടുകെട്ടായ അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും ഒന്നിക്കാൻ പോകുന്നതായാണ് റിപ്പോർട്ട്. പതിനാല് വർഷത്തിനുശേഷം ഹൊറർ കോമഡി ചിത്രമായ ഭൂത് ബംഗ്ലയുമായിട്ടാണ് ഇരുവരും എത്തുന്നത്.
Also Read: ആസിഫ് അലിയുടെ ‘കിഷ്കിന്ധാ കാണ്ഡം’ ട്രെയിലര്‍ എത്തി
അക്ഷയ് യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വൈറലായിരിക്കുകയാണ്. അക്ഷയ് കുമാർ, ശോഭ കപൂർ, എക്ത കപൂർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. അടുത്തവർഷം ഭൂത് ബംഗ്ല റിലീസിനെത്തും.
ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുകയെന്നാണ് വിവരം. 2010ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ- പ്രിയദർശൻ ചിത്രം.