CMDRF

ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ബൈഡന്‍

ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ബൈഡന്‍
ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ബൈഡന്‍

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ജോ ബൈഡന്‍. ചിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിനിടെയായിരുന്നു ബൈഡന്റെ വിമര്‍ശനം. വികാരഭരിതമായ പ്രസംഗത്തിനിടെ ട്രംപിനെ ‘പരാജിതന്‍’ എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.

തന്റെ ഭരണനേട്ടങ്ങളും ട്രംപ് ഭരണക്കാലത്തെ പരാജയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗം. ‘ട്രംപ് നമ്മളെ പരാജിതരെന്ന് വിശേഷിപ്പിക്കുന്നു, പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹമാണ് പരാജിതന്‍. നമ്മള്‍ മുന്‍നിര രാജ്യമല്ലെന്ന് പറയുന്ന ഒരു രാജ്യത്തിന്റെ പേര് പറയാന്‍ സാധിക്കുമോ? നമ്മളല്ലാതെ ലോകത്തെ ആരാണ് നയിക്കുക?’

‘താന്‍ ആരാണെന്നാണ് ട്രംപ് ധരിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിയുന്ന സൈനികരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ട്രംപ് വിശേഷിപ്പിച്ചത്. വ്ളാഡിമിര്‍ പുടിന് മുന്നില്‍ ട്രംപ് ശിരസ് കുനിച്ചു. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. കമല ഹാരിസ് ഒരിക്കലും അങ്ങനെ ചെയ്യില്ല’, ബൈഡന്‍ പറഞ്ഞു.

തന്റെ ഭരണ കാലയളവില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ച ബൈഡന്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ആത്മാവ് സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും ബൈഡന്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു.

ട്രംപ് അദ്ദേഹത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് ഹിലരി വിമര്‍ശിച്ചു. ഇത്രയും നാള്‍ സ്വന്തം കേസിന്റെ വിചാരണകളുടെ പിന്നാലെയായിരുന്ന അദ്ദേഹം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഉറക്കമുണര്‍ന്നപ്പോള്‍ അയാള്‍ സ്വന്തമായി ചരിത്രം ഉണ്ടാക്കി. 34 കുറ്റകൃത്യങ്ങളോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ആളാണ് ട്രംപെന്നും ഹിലരി ക്ലിന്റന്‍ പറഞ്ഞു.

Top