CMDRF

സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ നാറ്റോ സമ്മേളനത്തിൽ ബൈഡന് നാക്കുപിഴ

സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ നാറ്റോ സമ്മേളനത്തിൽ ബൈഡന് നാക്കുപിഴ
സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ നാറ്റോ സമ്മേളനത്തിൽ ബൈഡന് നാക്കുപിഴ

വാഷിംഗ്ടൺ: നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത വേദിയിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ ബൈഡൻ മാറിവിളിച്ചത് ‘പുടിൻ’ എന്നും വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം ‘ട്രംപ്’ എന്നുമാണ്. ആദ്യ പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം ബൈഡനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് ഈ നാക്കുപിഴകൾ ചർച്ചയാകുന്നത്.

പ്രസംഗം അവസാനിപ്പിച്ചശേഷം സെലൻസ്‌കിയെ മറുപടി പ്രസംഗത്തിനായി ക്ഷണിക്കുകയായിരുന്നു ബൈഡൻ. ‘ഇനി ഞാൻ യുക്രൈൻ പ്രസിഡന്റിനെ സംസാരിക്കാനായി ക്ഷണിക്കുകയാണ്. പുടിന് സ്വാഗതം’ എന്നായിരുന്നു ബൈഡന്റെ നാക്കുപിഴ. ശേഷം തെറ്റ് മനസിലായ ബൈഡൻ ഉനെത്തന്നെ തിരുത്തി. എന്നാൽ ഇതിനെ തമാശ രീതിയിൽ മാത്രമാണ് സെലൻസ്‌കി കണ്ടത്.

സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോളും ബൈഡന് വലിയൊരു നാക്കുപിഴ ഉണ്ടായി. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് ഇപ്രാവശ്യം ബൈഡന് മാറിപ്പോയത്. പകരം പറഞ്ഞ പേരാകട്ടെ ചിരവൈരിയായ ഡൊണാൾഡ് ട്രംപിന്റേതും ! ‘ നോക്കൂ, വേണ്ടത്ര കഴിവില്ലെങ്കിൽ ഞാൻ ട്രംപിനെ വൈസ് പ്രസിഡന്റാക്കുമായിരുന്നോ’ എന്നായിരുന്നു പരാമർശം. ബൈഡന് മറവിരോഗം ബാധിച്ചുവെന്ന് സ്വന്തം പാർട്ടിക്കുള്ളിൽത്തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ ബൈഡന് പാർക്കിൻസൺസ് രോഗമുണ്ട് എന്ന വാർത്ത വരെ പ്രചരിച്ചിരുന്നു. എന്നാൽ അവയെയെല്ലാം വൈറ്റ് ഹൗസ് തള്ളിയിരുന്നു.

Top