CMDRF

കോടികൾ ശമ്പളമുണ്ട്, പക്ഷേ ഈ കമ്പനി ജീവനക്കാർക്ക് ആസ്വദിക്കാൻ സമയമില്ല

എന്‍വിഡിയുടെ എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നയാളായിരുന്നു ഈ ജീവനക്കാരന്‍

കോടികൾ ശമ്പളമുണ്ട്, പക്ഷേ ഈ കമ്പനി ജീവനക്കാർക്ക് ആസ്വദിക്കാൻ സമയമില്ല
കോടികൾ ശമ്പളമുണ്ട്, പക്ഷേ ഈ കമ്പനി ജീവനക്കാർക്ക് ആസ്വദിക്കാൻ സമയമില്ല

ന്‍ തുകയാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ എന്‍വിഡിയയിലെ ജീവനക്കാർക്ക് വേതനമായി ലഭിക്കുന്നത്. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ അധിക സമയം ജോലി ചെയ്യേണ്ടിവരുന്ന ഇവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.പേര് വെളിപ്പെടുത്താതെ എന്‍വിഡിയയിലെ ഒരു മുന്‍ ജീവനക്കാരനാണ് ബ്ലൂംബെര്‍ഗിനോട് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

എന്‍വിഡിയുടെ എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നയാളായിരുന്നു ഈ ജീവനക്കാരന്‍. ഇക്കഴിഞ്ഞ മേയിലാണ് ഇയാള്‍ കമ്പനി വിട്ടത്. എന്‍വിഡിയയിലെ ജോലി പ്രഷര്‍ കുക്കറിനുള്ളില്‍ ഇരിക്കുന്നതിന് സമാനമാണെന്ന് ഇയാള്‍ പറയുന്നു. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യേണ്ടിവന്നുവെന്നും അവധി ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു.

Also Read: സ്പേസ് എക്സ് ബഹിരാകാശ വിക്ഷേപണങ്ങൾ തടഞ്ഞ് അമേരിക്കൻ വ്യോമയാന ഏജൻസി

ചിലപ്പോള്‍ രാത്രി ഒരു മണി, രണ്ട് മണി വരെയെങ്കിലും ഇറങ്ങാന്‍ വൈകുമെന്നും ഇയാള്‍ പറഞ്ഞു. എന്‍വിഡിയയുടെ മീറ്റിങുകളില്‍ വഴക്കുപറയുന്നതും, ഉച്ചത്തില്‍ സംസാരിക്കുന്നതും, പരസ്പരമുള്ള വഴക്കുകളുമെല്ലാം സാധാരണമായിരുന്നുവെന്നും മുൻ ജീവനക്കാരിയിരുന്ന യുവതി വെളിപ്പെടുത്തി.

2022 ലാണ് മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥയായിരുന്ന യുവതി എന്‍വിഡിയ വിട്ടത്. ‘സ്വര്‍ണ വിലങ്ങുകള്‍’ കാരണം രണ്ട് വര്‍ഷക്കാലമാണ് താന്‍ കമ്പനിയിലെ വിഷമയമായ തൊഴില്‍സാഹചര്യങ്ങള്‍ സഹിച്ചതെന്ന് അവര്‍ പറഞ്ഞു. ഒരു ദിവസം ഏഴ് മുതല്‍ പത്ത് മീറ്റിങുകളില്‍ വരെ ഇവര്‍ക്ക് പങ്കെടുക്കേണ്ടി വന്നിരുന്നു. തൊഴിലാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രീതിയാണ് കമ്പനി മേധാവി ജെന്‍സന്‍ ഹുവാങിനുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Top