CMDRF

സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ

സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ
സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അടുത്തിടയായി വൻ കുതിപ്പായിരുന്നു സ്വർണവിലയിലുണ്ടായിരുന്നത്. ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. 59000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില കുറഞ്ഞത്.

Top