CMDRF

ചങ്ങനാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട

ചങ്ങനാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട
ചങ്ങനാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട

കോട്ടയം: ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 12.5 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈ് സംഘം പിടികൂടി. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോണ്‍ നജീബിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുന്‍വശം വച്ചാണ് യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എസ് പ്രമോദും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

റെയില്‍വേ സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ നിന്നിരുന്ന നജീബിനെ കണ്ട് സംശയം തോന്നി എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വില്‍പ്പന നടത്താനായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്‌സൈസ് പറഞ്ഞു. എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും, മറ്റാര്‍ക്കെങ്കിലും ലഹരി കടത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top