CMDRF

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസിൽ കയറിയത്.

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേര് പിടിയിൽ. വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. ഏഴ് കിലോയോളം കഞ്ചാവാണ് ഇവരുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത്. കെഎസ്ആർടിസി ബസിലെത്തിയ ഇരുവരെയും ആറ്റിങ്ങലിൽ വെച്ച് പിടികൂടുകയായിരുന്നു.

എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസിൽ കയറിയത്. എക്സൈസും എൻഫോഴ്സ്മെന്റും ചിറയിൻകീഴ് എക്സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് വിവരം.

Top