CMDRF

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണികളിൽ വൻ കുതിപ്പ്

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണികളിൽ വൻ കുതിപ്പ്
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണികളിൽ വൻ കുതിപ്പ്

ക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ റെക്കോർഡ് ഉയരത്തിലാണ് ഓഹരി സൂചികകൾ ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സ് 3.55 ശതമാനം ഉയർന്ന് 76,000 പോയിന്റ് കടന്നു. നിഫ്റ്റി നാല് ശതമാനം ഉയർന്ന് 23,338.70 എന്ന റെക്കോർഡിലേക്കെത്തി. പവർ ഗ്രിഡ് കോർപറേഷൻ, അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, ശ്രീറാം ഫിനാൻസ്, എൻടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്.

നിഫ്റ്റി പിഎസ്യു ബാങ്ക് നാല് ശതമാനം ഉയർന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടം കൊയ്തു. വെള്ളിയാഴ്ച ക്ലോസ് ചെയ്ത 83.46നെ അപേക്ഷിച്ച് ഇന്ത്യൻ രൂപ ഇന്ന് 47 പൈസ ഉയർന്ന് 82.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയിൽ പുതിയ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസ് പറഞ്ഞു.

വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ എക്‌സിറ്റ് പോളിനെ ചൊല്ലിയുള്ള വാഗ്വാദങ്ങൾ അവസാനിക്കുന്നില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 350ലധികം സീറ്റുകൾ നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

Top