ഇസ്രയേൽ പ്രതിരോധ ആസ്ഥാനം ആക്രമിച്ച് ഹിസ്ബുള്ള, ഇത്തരമൊരു ആക്രമണം ആദ്യമെന്ന് റിപ്പോർട്ട്

ട്രംപ് അധികാരമേറ്റ ഉടൻ അമേരിക്ക ആക്രമിക്കുമെന്ന ഭയം വിതറിയ ഘട്ടത്തിൽ തന്നെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകൾക്കും ഇസ്രയേൽ സൈനിക ആസ്ഥാനത്തിനും നേരെ ആക്രമണം നടന്നിരിക്കുന്നത്

ഇസ്രയേൽ പ്രതിരോധ ആസ്ഥാനം ആക്രമിച്ച് ഹിസ്ബുള്ള, ഇത്തരമൊരു ആക്രമണം ആദ്യമെന്ന് റിപ്പോർട്ട്
ഇസ്രയേൽ പ്രതിരോധ ആസ്ഥാനം ആക്രമിച്ച് ഹിസ്ബുള്ള, ഇത്തരമൊരു ആക്രമണം ആദ്യമെന്ന് റിപ്പോർട്ട്

ചെങ്കടലിലും അറബിക്കടലിലും അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്ക് തൊട്ട് പിന്നാലെ ഇറാൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു സായുധ സംഘടനയായ ഹിസ്ബുള്ള ഇസ്രയേൽ സൈനിക ആസ്ഥാനത്തെയും ആക്രമിച്ചതായ വാർത്തയാണ് അൽജസീറയും ഡയ്ലി ന്യൂസും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഇസ്രയേൽ തലസ്ഥാനമായ ടെൽഅവീവ്, സൈന്യത്തിൻ്റെയും ഗവൺമെൻ്റിൻ്റെയും കേന്ദ്രമായ ഈ പ്രതിരോധ താവളം യുദ്ധ കാബിനറ്റ് ഉൾപ്പെടെ നിരവധി സൈനിക സ്ഥാപനങ്ങളുടെ ആസ്ഥാനമാണ്. ഒരു വലിയ ഷോപ്പിംഗ് മാളിനും ട്രെയിൻ സ്റ്റേഷനും അടുത്തായി നഗരത്തിലെ തിരക്കേറിയ പ്രദേശത്താണ് ഇസ്രയേലിൻ്റെ ഈ പ്രതിരോധ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടേക്കാണ് ഹിസ്ബുള്ള ഇപ്പോൾ മിന്നൽ ആക്രമണം നടത്തിയിരിക്കുന്നത്.

Also Read: സ്വന്തം രാജ്യത്തെ മാധ്യമങ്ങളെയും വെറുതെ വിടാതെ നെതന്യാഹു

“ഇസ്രയേലിൻ്റെ പ്രധാന സൈനിക സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രതിരോധ ആസ്ഥാനത്തെ തങ്ങളുടെ പോരാളികൾ സ്‌ഫോടനാത്മക ഡ്രോണുകളുടെ സ്ക്വാഡ്രൺ ഉപയോഗിച്ച് വ്യോമാക്രമണം“ നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകരിച്ചതായും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിനുനേരെ ഇത്തരമൊരു ആക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്രയേൽ ഭരണകൂടത്തെയും ഈ ആക്രമണം ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

Israel Hezbollah War 

മുൻപ് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മൊസാദിൻ്റെ ആസ്ഥാനത്തിന് തൊട്ട് മുന്നിൽ വലിയ ഗർത്തം രൂപപ്പെട്ടിരുന്നെങ്കിലും പ്രതിരോധ ആസ്ഥാനം ലക്ഷ്യമിട്ടിരുന്നില്ല. ഇപ്പോൾ ഇറാൻ അനുകൂല സായുധസംഘം ലക്ഷ്യസ്ഥാനം മാറ്റിപിടിച്ചത് ഇറാൻ ചേരി യുദ്ധതന്ത്രം മാറ്റിയതിൻ്റെ സൂചന കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഹിസ്ബുള്ള അയച്ച ഡ്രോണുകളിൽ ഒന്ന് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പൊട്ടിത്തെറിച്ച് ബെഡ്റൂമിന് സമീപത്തെ കെട്ടിടം തകർന്നതും അടുത്തിടെയാണ്.

Also Read: അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണം ? അറബിക്കടലിലും ചെങ്കടലിലും താണ്ഡവമാടി ഇറാൻ അനുകൂല ഹൂതികൾ

ഇസ്രയേലിൻ്റെ പ്രതിരോധ കരുത്തായ അയൺ ഡോമിനെയും, അമേരിക്കയുടെ താഡിനെയും മറികടന്നായിരുന്നു, ഈ ആക്രമണവും ഹിസ്ബുള്ള നടത്തിയിരുന്നത്. ഇപ്പോൾ പ്രതിരോധ മന്ത്രാലയത്തിന് നേരെയും സൈനിക ആസ്ഥാനത്തിന് നേരെയും നടന്ന ആക്രമണത്തെ എത്രമാത്രം തടഞ്ഞു നിർത്താൻ കഴിഞ്ഞു എന്നത് ഇസ്രയേലിന് മാത്രമേ അറിയുകയുള്ളൂ. അതാകട്ടെ അവർ പുറത്ത് പറയാനും പോകുന്നില്ല.

തങ്ങളുടെ സൈനിക ആസ്ഥാനത്ത് ഹിസ്ബുള്ള നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. ലെബനനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകളും 40 പ്രൊജക്‌ടൈലുകളും, തങ്ങൾ തടഞ്ഞുവെന്ന് മാത്രമാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഗാസയിലെയും ലെബനനിലെയും സൈനിക നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന പ്രതിരോധ മന്ത്രാലയത്തിൻ്റെ ആസ്ഥാനം ആക്രമിക്കപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചാൽ, അതിൽപ്പരം മറ്റൊരു നാണക്കേട് അവർക്ക് ഉണ്ടാവാനില്ലെന്നതും ഒരു യാഥാർത്ഥ്യമാണ്.

Also Read: യുദ്ധത്തില്‍ ഉത്തരകൊറിയന്‍ പട്ടാളക്കാരും; ഒടുവില്‍ റഷ്യയുടെ സ്ഥിരീകരണമെത്തി

ഇസ്രയേലികളുടെ മനോവീര്യം കാത്തുസൂക്ഷിക്കുന്നതിനായി തങ്ങളുടെ നഷ്ടങ്ങൾ മനഃപ്പൂർവം ഇസ്രയേലി സൈന്യം മറച്ചു വയ്ക്കുകയാണെന്ന ആരോപണങ്ങളും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. വിവിധ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നവംബർ 12 ന് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയപ്പോഴും ഒരു വിവരവും അമേരിക്ക പുറത്ത് വിട്ടിരുന്നില്ല. ഹൂതികളുടെ ആക്രമണങ്ങളെ അമേരിക്കൻ സൈന്യത്തിൻ്റെ സെൻട്രൽ കമാൻഡ് വിജയകരമായി ചെറുത്തുവെന്നാണ് പെൻ്റഗൺ വക്താവായ എയർഫോഴ്‌സ് മേജർ ജനറൽ പാട്രിക് റൈഡർ അവകാശപ്പെട്ടിരുന്നത്. രണ്ട് അമേരിക്കൻ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളെ കുറഞ്ഞത് എട്ട് വൺ-വേ ആക്രമണ ഡ്രോണുകളും, അഞ്ച് ആൻ്റി ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളും, മൂന്ന് ആൻ്റിഷിപ്പ് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ഹൂതികൾ ആക്രമിച്ചതെന്നും, അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

Hezbollah targets Northern Israeli military base with around 30 projectiles 

ഈ ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്കൊന്നും കേടുപാടുകൾ സംഭവിക്കുകയോ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ മേജർ ജനറൽ, വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പ്രതികരിച്ചിരുന്നത്. അനവധി യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും അറ്റാക്ക് ഹെലികോപ്റ്ററുകളുടെയും വലയത്തിൽമാത്രം മുന്നോട്ട് നീങ്ങുന്ന, വിമാനവാഹിനി കപ്പൽ ആക്രമിക്കപ്പെട്ടു എന്നു പറഞ്ഞാൽ ലോകത്തെ ‘വൻശക്തിയെന്ന’ അമേരിക്കയുടെ സകല പ്രതിച്ഛായയുമാണ് അതോടെ അവസാനിക്കുക. ഇത് തിരിച്ചറിയുന്നത് കൊണ്ടു തന്നെയാണ് വാർത്താ ലേഖകരുടെ ഈ ചോദ്യത്തിൽ നിന്നും പെൻ്റഗൺ വക്താവ് ഒഴിഞ്ഞു മാറിയിരിക്കുന്നത്. മറ്റ് രണ്ട് യുദ്ധക്കപ്പലുകൾക്ക് പുറമെ യുഎസ്എസ് എബ്രഹാം ലിങ്കണു നേരെയും ആക്രമണം നടന്നു എന്നു തന്നെയാണ് മേഖലയിലെ പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൂതികളും ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയതറിഞ്ഞ്, ആദ്യം ഞെട്ടിയത് ശരിക്കും ഇസ്രയേലാണ്. അമേരിക്കയെ പോലും ആക്രമിക്കാൻ മടിക്കില്ലെന്ന ഇറാൻ പരമോന്നത നേതാവിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ നടന്ന ഈ ആക്രമണം പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ ഗതിമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്രയേലിനെ സഹായിക്കാൻ, ട്രംപല്ല ആര് തന്നെ വന്നാലും നേരിടുമെന്ന മുന്നറിയിപ്പു കൂടിയാണിത്. പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് നിരവധി സൈനിക താവളങ്ങളും താൽപ്പര്യങ്ങളും ഉള്ളതിനാൽ ഇറാനുമായി നേരിട്ട് യുദ്ധത്തിനിറങ്ങിയാൽ അമേരിക്കയ്ക്കും നഷ്ടപ്പെടാൻ ഏറെയുണ്ടാകും. ഇപ്പോൾ തന്നെ, അമേരിക്കയുടെ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള 57 ഇസ്ലാമിക – അറബ് രാജ്യങ്ങളാണ് ഇറാന് അനുകൂലമായി പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

Also Read: ഇസ്രയേലിനെയും ഇറാനെയും ഒപ്പം കൂട്ടാൻ ട്രംപ്; വലിയ വിട്ടുവീഴ്ചകൾ ആവശ്യമോ?

അതേസമയം, പശ്ചിമേഷ്യയിൽ റഷ്യയ്ക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ലെന്നു മാത്രമല്ല, നേടാൻ ഒരുപാടുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇതിന് പുറമെ, ചൈനയും ഉത്തര കൊറിയയും ഉയർത്തുന്ന വെല്ലുവിളിയും അമേരിക്കയ്ക്ക് കാണാതിരിക്കാൻ കഴിയുകയില്ല. ഇതെല്ലാം തന്നെ, നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് ട്രംപ് അധികാരമേറ്റ ഉടൻ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കുമെന്ന് പശ്ചാത്യ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും ഉൾപ്പെടെ ഇപ്പോൾ തട്ടിവിട്ടുകൊണ്ടിരിക്കുന്നത്.

IDF suffers first casualties in Lebanon as 2nd Division begins ops 

പുതിയ ലോക ക്രമത്തിൽ ഒരു രാജ്യത്തെയും ആക്രമിച്ച് കീഴടക്കാൻ അമേരിക്കയ്ക്ക് കഴിയുകയില്ല. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ പോലും ഭയക്കുന്ന ട്രംപിന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെയും ഭയന്നേ മതിയാകൂ. ട്രംപ് അധികാരമേറ്റ ഉടൻ അമേരിക്ക ആക്രമിക്കുമെന്ന ഭയം വിതറിയ ഘട്ടത്തിൽ തന്നെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകൾക്കും ഇസ്രയേൽ സൈനിക ആസ്ഥാനത്തിനും നേരെ ആക്രമണം നടന്നിരിക്കുന്നത്. ഇറാൻ ചേരിയുടെ പോരാട്ട വീര്യവും ചങ്കുറപ്പുമാണ് ഇവിടെ ദൃശ്യമായിരിക്കുന്നത്. ലെബനൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നവംബർ 13ന് ഇസ്രയേൽ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ഹിസ്ബുള്ള തിരിച്ചടിച്ചിരിക്കുന്നത്.

Also Read: വ്യോമാക്രമണം തടയാൻ ടെഹ്റാൻ നഗരത്തിൽ ‘പ്രതിരോധ തുരങ്കം’

ഇസ്രയേൽ സൈനിക ആസ്ഥാനത്തെ ആക്രമണത്തിന് പുറമ നഹാരിയയുടെ കിഴക്കുള്ള ഇസ്രയേൽ സൈന്യത്തിൻ്റെ 146-ാം ഡിവിഷൻ്റെ ലോജിസ്റ്റിക്സ് ബേസിനും, സാസ സെറ്റിൽമെൻ്റിലെ സൈനിക കേന്ദ്രത്തിന് നേരെയും ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിട്ടുണ്ട്. തെക്കൻ ലെബനനിലെ മറൂൺ അൽ-റാസിന് കിഴക്കുള്ള ഇസ്രയേൽ സേനയുടെ സൈനിക ക്യാംപും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടും. ഇതോടെ, തെക്കൻ ലെബനനിൽ തങ്ങളുടെ നിരവധി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യത്തിനും സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ സൈനിക നടപടി ആരംഭിച്ചതു മുതൽ ഹിസ്ബുള്ള തങ്ങളുടെ പലസ്തീൻ സഖ്യകക്ഷിയായ ഹമാസിനെ പിന്തുണച്ച് വടക്കൻ അധിനിവേശ പ്രദേശങ്ങളിൽ റോക്കറ്റും ഡ്രോൺ ആക്രമണവും നടത്തിവന്നത് ഒടുവിൽ ലെബനന് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിലാണ് കലാശിച്ചിരുന്നത്. ഈ ഏറ്റുമുട്ടലുകൾക്ക് ഒടുവിലാണിപ്പോൾ ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിനും സൈനിക ആസ്ഥാനത്തിനും നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.

വീഡിയോ കാണാം

Top