പട്ന: ബിഹാറിൽ വീണ്ടും പാലം തകർന്നു. ഗയ ജില്ലയിലെ ഗുള്‍സ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. ഇതോടെ ബിഹാറിൽ നാലാഴ്ചക്കിടെ തകരുന്ന പതിനാലമത്തെ പാലമാണ് ഇത്. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. പാലത്തിന്റെ തകർച്ചയോടെ ഭഗ്‌വതി ഗ്രാമത്തലെയും ശർമ്മ ഗ്രാമത്തിലെയും നിവസികൾ ദുരിതത്തിലാണ്.
ബിഹാറിൽ പാലം തകരുന്നത് തുടർകഥയാണ് . ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിലാണ് ബിഹാറിന്റെ പലയിടങ്ങളിലായി പലം തകർന്നത്. പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലം മധുബനി എന്ന ഗ്രാമത്തിൽ ജൂൺ 29 ന് തകർന്നു വീണിരുന്നു. ജൂൺ 23 ന് കൃഷൻഗഞ്ചിൽ പണി പൂർത്തിയാകും മുൻപ് പാലം തകർന്നു വീണിരുന്നു. ജൂൺ 22 ന് ഗണ്ടക് കനാലിന് മുകളിൽ നിർമിച്ച പാലവും , അരാരിയ എന്ന പ്രദേശത്തും പണിതുകൊണ്ടിരിക്കുന്ന പാലം ജൂൺ 19 നും തകർന്ന് വീണിരുന്നു.
തുടർച്ചയായ ഈ പാലം തകർച്ച ബിഹാറിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കൺസ്ട്രക്ഷനിലെ തകരാറിൽ പഴി ചാർത്തി സർക്കാർ കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും സർക്കാരിനു നേരെ നീളുന്ന ചോദ്യം തന്നെയാണ് പ്രശ്നത്തിന് കാരണമെന്നാണ് പല വിമർശനങ്ങളും ചൂണ്ടികാണിക്കുന്നത്.