CMDRF

ബിഹാര്‍ മന്ത്രി മുകേഷ് സാഹ്നിയുടെ പിതാവ് കൊല്ലപ്പെട്ട നിലയില്‍

ബിഹാര്‍ മന്ത്രി മുകേഷ് സാഹ്നിയുടെ പിതാവ് കൊല്ലപ്പെട്ട നിലയില്‍
ബിഹാര്‍ മന്ത്രി മുകേഷ് സാഹ്നിയുടെ പിതാവ് കൊല്ലപ്പെട്ട നിലയില്‍

പട്‌ന: ഇന്‍ഡ്യ സഖ്യകക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവും മുന്‍ ബിഹാര്‍ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതന്‍ സാഹ്നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദര്‍ബംഗയിലെ വസതിയില്‍വെച്ചാണ് ആകെ വികൃതമാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

വയറിലും നെഞ്ചിലുമടക്കം നിരവധി തവണ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെടുമ്പോള്‍ പിതാവ് ഒറ്റയ്ക്കായിരുന്നു. കൊലപാതകത്തിന്റെ രീതി കണ്ട് വ്യക്തിവൈരാഗ്യമോ മറ്റെന്തെങ്കിലും ഗുരുതര കാരണമോ ആകാം കാരണമെന്നാണ് പൊലീസിന്റെ സംശയം. സംഭവമറിഞ്ഞ് മുംബൈയിലായിരുന്ന മുകേഷ് സാഹ്നി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു.

Top