CMDRF

ചോദ്യപേപ്പർ ചോർത്തിയാൽ കടുത്ത ശിക്ഷ; ബിൽ പാസാക്കി ബിഹാർ നിയമസഭ

ചോദ്യപേപ്പർ ചോർത്തിയാൽ കടുത്ത ശിക്ഷ; ബിൽ പാസാക്കി ബിഹാർ നിയമസഭ
ചോദ്യപേപ്പർ ചോർത്തിയാൽ കടുത്ത ശിക്ഷ; ബിൽ പാസാക്കി ബിഹാർ നിയമസഭ

പട്ന; പൊതുപരീക്ഷാ ചോദ്യപേപ്പർ ചോർത്തലിനു കടുത്ത ശിക്ഷാ വ്യവസ്ഥകളുള്ള ബിൽ ബിഹാർ നിയമസഭ പാസാക്കി. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്തികൾക്കു മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണു ശിക്ഷ.

പരീക്ഷ നടത്തിപ്പിലെ സർക്കാർ/സ്വകാര്യ സേവനദാതാക്കൾ ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെട്ടാൽ ഒരു കോടി രൂപ പിഴയും നാലു വർഷത്തേക്കു വിലക്കും ഏർപ്പെടുത്തും. പരീക്ഷ വീണ്ടും നടത്തുന്നതിനുള്ള ചെലവിലൊരു ഭാഗവും സേവനദാതാവിൽ നിന്ന് ഈടാക്കും.

ബിഹാർ സ്കൂൾ പരീക്ഷാ ബോർഡ്, ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ, ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾക്കെല്ലാം ബാധകമാണു ചോദ്യപേപ്പർ ചോർത്തൽ തടയൽ നിയമം.

Top