ബിഹാർ വിഷ മദ്യദുരന്തം; മരണം 40 ആയി

ദുരന്തവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ബിഹാർ വിഷ മദ്യദുരന്തം; മരണം 40 ആയി
ബിഹാർ വിഷ മദ്യദുരന്തം; മരണം 40 ആയി

പട്‌ന: ബിഹാറിൽ സിവാൻ, സരൺ ജില്ലകളിലുണ്ടായ വിഷ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 40 കടന്നതായി പോലീസ് അറിയിച്ചു. നിലവിൽ നിരവധി ആളുകൾ അനധികൃത മദ്യം കഴിച്ചതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ നടുക്കിയ വിഷമദ്യദുരന്തം ബിഹാർ സംസ്ഥാനത്ത് ഉണ്ടായത്. നിലവിൽ സിവാനിൽ മാത്രം മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി എസ്.പി ശിവൻ അമിതേഷ് കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ദുരന്തവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം തന്നെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ ഏജൻസി രൂപീകരിച്ചു. ബിഹാറിൽ സമ്പൂർണ മദ്യനിരോധനമാണ് ഏർപ്പെടുത്തിയതെങ്കിലും മദ്യമാഫിയകളാണ് ഇത്തരം സംഭവങ്ങളിൽ പങ്കാളികളാകുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Also Read: ബലിദാന കേസുകളിൽ ഗുർമീത് റാം റഹീം സിങ്ങിന് തിരിച്ചടി!

ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ. പ്രൊഹിബിഷൻ ആൻഡ് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘവും ദുരന്തത്തെകുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതോടൊപ്പം തന്നെ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Top