ബിഹാറിന് പ്രത്യേക പദവി വേണം: ആവശ്യം ആവർത്തിച്ച്; നിതീഷ് കുമാർ

ബിഹാറിന് പ്രത്യേക പദവി വേണം: ആവശ്യം ആവർത്തിച്ച്; നിതീഷ് കുമാർ
ബിഹാറിന് പ്രത്യേക പദവി വേണം: ആവശ്യം ആവർത്തിച്ച്; നിതീഷ് കുമാർ

ന്യൂഡൽഹി: ബിഹാറിൻ പ്രത്യേക പദവി വേണമെന്ന ആവശ്യം ആവർത്തിച്ച് ജനതാദൾ യുണൈറ്റഡിൻ്റെ (ജെഡിയു) ദേശീയ എക്സിക്യൂട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി സാമ്പത്തിക വികസന അസമത്വ ചൂണ്ടിക്കാട്ടിയാണു പ്രത്യേക പദവിയെന്ന ബിഹാറിന്റെ ഏറെനാളത്തെ ആവശ്യം മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഉയർത്തിക്കാട്ടിയത്

ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതുതായി ഉണ്ടായതല്ലെന്നും ബിഹാറിൻ്റെ വളർച്ചയ്ക്കും സംസ്‌ഥാനം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉള്ള സുപ്രധാന നടിയാണിതെന്നും യോഗത്തിനുശേഷം നിതീഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു അടുത്തിടെ 65 % ആയി ഉയർത്തിയ ബിഹാറിന്റെ സംവരണ കോട്ട സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം പാസാക്കിയ പ്രമേയത്തിവി അടിവരയിട്ടു പറയുന്നുണ്ട്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഈ സംവരണ കോട്ട ഉൾപ്പെടുത്തണമെന്നും ജെഡിയു നിർദേശിച്ചു.

Top