സിനിമിൽ മൂന്ന് പതിറ്റാണ്ട് തികച്ച് മലയാളത്തിൻ്റെ ബിജു മേനോൻ. 1994 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് പ്രവേശിച്ച ബിജുമേനോൻ സീരിയലില്‍ നിന്നാണ് സിനിമയിലെത്തിയത്. പ്രശസ്ത തിരക്കാഥാകൃത്ത് പി.എഫ് മാത്യൂസ് തിരക്കഥയെഴുതിയ മിഖായേലിൻ്റെ സന്തതികള്‍ എന്ന സീരിയലിൻ്റെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് ബിജുമേനോന്‍ ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. പുത്രന്‍ എന്ന പേരില്‍ ഇറങ്ങിയ സിനിമ സംവിധാനം ചെയ്തത് ജൂഡ് അട്ടിപ്പേറ്റി ആയിരുന്നു.
നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായും വെള്ളിത്തിരയില്‍ തിളങ്ങിയ ബിജു മേനോന്‍ 150ല്‍ അധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിനു പുറമേ തെലുങ്കിലും തമിഴിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
പത്രം, മധുരനൊമ്പരക്കാറ്റ്, മഴ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ, ഓര്‍ഡിനറി, അയ്യപ്പനും കോശിയും തുടങ്ങി മലയാളികള്‍ എന്നും ഓത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച ബിജു മേനോൻ്റെ ഏറ്റവും പുതിയ ചിത്രം ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവന്‍ ആണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിൻ്റെയും ലണ്ടന്‍ സ്റ്റുഡിയോസിൻ്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.