CMDRF

മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ടു; രണ്ടുപേര്‍ പിടിയില്‍

കാറില്‍ നിന്ന് മദ്യക്കുപ്പിയും എയര്‍ ഗണ്ണും പൊലീസ് കണ്ടെത്തി.

മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ടു; രണ്ടുപേര്‍ പിടിയില്‍
മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ടു; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: മുക്കത്ത് മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കേസില്‍ രണ്ടുപേര്‍ പിടിയില്‍. കാറില്‍ ഉണ്ടായിരുന്ന തിരുവമ്പാടി സ്വദേശികളായ വിപിന്‍, നിശാം എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇവരെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാറില്‍ നിന്ന് മദ്യക്കുപ്പിയും എയര്‍ ഗണ്ണും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ബൈക്കില്‍ മുക്കം നഗരത്തിലേക്ക് പോവുകയായിരുന്നു കാരശ്ശേരി സ്വദേശി സല്‍മാനും ഭാര്യ അനീനയും ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോള്‍, അമിത വേഗത്തില്‍ വന്ന കാര്‍, ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. നാലുപേരായിരുന്നു അപ്പോള്‍ കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ബൈക്ക് യാത്രക്കാരായ രണ്ടു പേരും ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ മുക്കം പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നു.

Top