ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തും; ഇന്ത്യയും ഖത്തറും യോഗം ചേർന്നു

വിദേശകാര്യ ഓഫിസ് സമിതിയാണ് ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നത്

ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തും; ഇന്ത്യയും ഖത്തറും യോഗം ചേർന്നു
ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തും; ഇന്ത്യയും ഖത്തറും യോഗം ചേർന്നു

ദോഹ: സഹകരണം ഉറപ്പിക്കാനായി ഇന്ത്യയും ഖത്തറും ദോഹയിൽ അഞ്ചാമത് യോഗം ചേർന്നു. വിദേശകാര്യ ഓഫിസ് സമിതിയാണ് ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നത്.

ഖത്തർ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ.അഹമ്മദ് ഹസൻ അൽ ഹമ്മാദി, ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട് വിസ ചുമതലയുള്ള സെക്രട്ടറി അരുൺ കുമാർ ചാറ്റർജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

Also Read: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ജോ ബൈഡൻ

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ വിഷയങ്ങളും, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വ്യാപാര, നിക്ഷേപ, ഊർജ, വിദ്യാഭ്യാസ, സാംസ്കാരിക വിഷയങ്ങളും വിശകലനം ചെയ്തു.

Top