ബിൽ കൊണ്ടുവന്നത് വഖഫ് ബോർഡിനെ തകർക്കാൻ: ഉവൈസി

ഭേദഗതി ബില്ലിൽ പരാമർശിച്ച ‘ആരാധന അനുഷ്ഠിക്കുന്ന മുസ്‌ലിം’ എന്ന പ്രയോഗത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

ബിൽ കൊണ്ടുവന്നത് വഖഫ് ബോർഡിനെ തകർക്കാൻ: ഉവൈസി
ബിൽ കൊണ്ടുവന്നത് വഖഫ് ബോർഡിനെ തകർക്കാൻ: ഉവൈസി

മുംബൈ: വഖഫ് ബോർഡിനെ തകർക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണ് പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബിൽ എന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. നിലവിലെ ബിൽ വഖഫ് ബോർഡ് സംരക്ഷിക്കാനോ വികസിപ്പിക്കാനോ കാര്യക്ഷമത ഉറപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പ്രാർഥനയ്ക്കു വേണ്ടിയോ അനാഥാലയ നടത്തിപ്പിനോ ശ്മശാന ഭൂമി ഒരുക്കാനോ ഒരു സ്ഥലം, ഏതെങ്കിലും ഒരു വ്യക്തി വിട്ടുകൊടുത്താൽ, 1995ലെ നിയമപ്രകാരം അത് വഖഫ് സ്വത്തായി പരിഗണിക്കപ്പെടും. ഈ നിയമം പൊളിച്ചെഴുതാനാണു സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.

Also Read: വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ; പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾ

വഖഫ് ചെയ്യപ്പെടാത്ത, എന്നാൽ പതിറ്റാണ്ടുകളായി വഖഫ് സ്വത്തായി കണക്കാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ഭൂമിയും സ്വത്തുവകകളും വഖഫ് ബോർഡുകൾക്കു കീഴിലുണ്ട്. എന്നാൽ ഇവയുടെ മേൽ വഖഫ് ബോർ‍‍‍ഡുകൾക്കുള്ള എല്ലാ അധികാരങ്ങളും പുതിയ വഖഫ് ഭേദഗതിയോടെ ഇല്ലാതാകും. നിലവിൽ സർക്കാരുകൾക്ക് ആവശ്യങ്ങൾക്കായി ഇത്തരം ഭൂമിയും കെട്ടിടങ്ങളും യഥേഷ്ടം ഉപയോഗപ്പെടുത്താൻ അത്സാ ഹചര്യമൊരുക്കും’’– ഉവൈസി പറഞ്ഞു.

ഒരു യഥാർത്ഥ മുസ്ലിമിനെ സർക്കാർ എങ്ങനെ കണക്കാക്കും?

WAQF BOARD AMENDMENT BILL-SYMBOLIC IMAGE

ഭേദഗതി ബില്ലിൽ പരാമർശിച്ച ‘ആരാധന അനുഷ്ഠിക്കുന്ന മുസ്‌ലിം’ എന്ന പ്രയോഗത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

Also Read: ഇനി മുതൽ വനിതകളും വഖഫ് ബോർഡിൻ്റെ ഭാഗമാകും; ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ

“5 വർഷമെങ്കിലും ആരാധന അനുഷ്ഠിക്കുന്ന, മുസ്‌ലിമായി ജീവിക്കുന്ന ഒരാൾക്കു വഖഫ് ബോർഡിലേക്ക് സംഭാവന ചെയ്യാം എന്നു ഭേദഗതി ചെയ്ത കരടിൽ പറയുന്നുണ്ട്. അതിൽ 5 നേരം പ്രാർഥന നിർവഹിക്കുകയും താടിവളർത്തി തൊപ്പിധരിച്ച് ജീവിക്കുകയും ചെയ്യുന്നയാളെയാണോ ഉദ്ദേശിക്കുന്നത്, അതോ മുസ്‌ലിം ഇതര പങ്കാളി ഇല്ലാത്തയാൾ എന്നാണോ? ഒരു വ്യക്തി ആരാധന നിർവഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് സർക്കാർ എങ്ങനെയാണ് കണക്കാക്കുക’’- അസദുദ്ദീൻ ഉവൈസി ചോദിച്ചു.

Top