CMDRF

ബങ്കറിൽ കോടിക്കണക്കിന് ഡോളറും സ്വർണവും ! ഹസൻ നസ്റുള്ള ഒളിപ്പിച്ചതെല്ലാം കണ്ടെത്തിയെന്ന് ഇസ്രയേൽ

ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു.

ബങ്കറിൽ കോടിക്കണക്കിന് ഡോളറും സ്വർണവും ! ഹസൻ നസ്റുള്ള ഒളിപ്പിച്ചതെല്ലാം കണ്ടെത്തിയെന്ന് ഇസ്രയേൽ
ബങ്കറിൽ കോടിക്കണക്കിന് ഡോളറും സ്വർണവും ! ഹസൻ നസ്റുള്ള ഒളിപ്പിച്ചതെല്ലാം കണ്ടെത്തിയെന്ന് ഇസ്രയേൽ

ജറുസലേം: ബെയ്‌റൂത്തിലെ അൽ സഹൽ ആശുപത്രിക്ക് അടിയിലെ ബങ്കറിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വർണവും തങ്ങളുടെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേൽ. അതേസമയം ഇസ്രയേലിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആശുപത്രി അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അധികൃതർ അഭ്യർഥിച്ചു.

Also Read: റോക്കറ്റാക്രമണവുമായി ഹിസ്ബുള്ള; ഇസ്രയേലിൽ അടിയന്തരാവസ്ഥ

കഴിഞ്ഞ മാസം ഇസ്രയേൽ വധിച്ച ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ളയുടെ നിർദേശപ്രകാരമാണ് ഈ ബങ്കർ നിർമിച്ചതെന്ന് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. അതിലാകട്ടെ കോടിക്കണക്കിന് ഡോളറും സ്വർണവും ഉണ്ടെന്നും ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും ഈ വിഷയത്തിൽ ഉറപ്പായും ഇടപെടണമെന്നും സൈനിക വക്താവ് പറഞ്ഞു. ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു.

Also Read: റോക്കറ്റാക്രമണവുമായി ഹിസ്ബുള്ള; ഇസ്രയേലിൽ അടിയന്തരാവസ്ഥ

ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേൽ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണെന്നും വർഷങ്ങളുടെ അന്വേഷണ ഫലമായാണ് ഈ ബങ്കർ കണ്ടുപിടിച്ചതെന്നും ഇസ്രയേൽ അധികൃതർ പറഞ്ഞു.

Top