ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പരാതി നൽകി ബിന്ദു കൃഷ്ണ

ഉത്തരവാദികളായവർക്കെതിരെ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്

ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പരാതി നൽകി ബിന്ദു കൃഷ്ണ
ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പരാതി നൽകി ബിന്ദു കൃഷ്ണ

പാലക്കാട്: പാലക്കാട് ഹോട്ടലിലുണ്ടായ പോലീസ് പരിശോധനയിൽ കെപിസിസി രാഷ്ട്രീയ സമിതി അംഗം ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നൽകി. സിപിഎം ബിജെപി രാഷ്ട്രീയ പ്രവർത്തകരും പരിശോധനയിൽ ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ നിർദേശപ്രകാരമാണ് പൊലീസ് പ്രവർത്തിച്ചത്. ഉത്തരവാദികളായവർക്കെതിരെ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം, പാ​ല​ക്കാ​ട്ടെ പരിശോധനയിൽ പൊ​ലീ​സി​നെ സി.​പി.​എം രാ​ഷ്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തെന്നാരോപിച്ച്​ പ്ര​തി​പ​ക്ഷ ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ കേ​ന്ദ്ര തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കിയിട്ടുണ്ട്.

Also Read: നവീൻ ബാബുവിന്റെ മരണം; ദിവ്യയ്ക്ക് ജാമ്യം കിട്ടിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ല​വി​ലെ എ​ല്ലാ നി​യ​മ​ങ്ങ​ളും തെറ്റിച്ചാണ് മു​ന്‍ എം.​എ​ല്‍.​എ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്റെ​യും മ​ഹി​ള കോ​ണ്‍ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ ബി​ന്ദു കൃ​ഷ്ണ​യു​ടെ​യും മു​റി​ക​ളിൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബി.​എ​ന്‍.​എ​സ്.​എ​സി​ല്‍ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഒ​രു ന​ട​പ​ടി​ക്ര​മ​വും പാലിക്കാതെയായിരുന്നു പൊ​ലീ​സ് പരിശോധനയെന്ന് പ​രാ​തി​യി​ൽ വ്യക്തമാക്കുന്നുണ്ട്.

Top