‘ആശയം മാറ്റി പുതിയ ചിന്തയുമായി സന്ദീപ് വാര്യര്‍ വന്നാല്‍ സ്വീകരിക്കാം’: ബിനോയ് വിശ്വം

മുനമ്പത്ത് വര്‍ഗീയ സംഘര്‍ഷത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. അവിടെ നിന്ന് ഒരാളെയും കുടിയിറക്കാന്‍ പാടില്ല. വഖഫ് ആയാലും ദേവസ്വം ബോര്‍ഡായാലും സര്‍ക്കാരിന് ഒരേ നിലപാടാണ്.

‘ആശയം മാറ്റി പുതിയ ചിന്തയുമായി സന്ദീപ് വാര്യര്‍ വന്നാല്‍ സ്വീകരിക്കാം’: ബിനോയ് വിശ്വം
‘ആശയം മാറ്റി പുതിയ ചിന്തയുമായി സന്ദീപ് വാര്യര്‍ വന്നാല്‍ സ്വീകരിക്കാം’: ബിനോയ് വിശ്വം

തിരുവനന്തപുരം: ആശയം മാറ്റി പുതിയ ചിന്തയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ വന്നാല്‍ സ്വീകരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിജെപിക്ക് സത്യവും ധര്‍മവും ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ ചീത്തപ്പണത്തിന്റെയും ആള്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി

‘പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയതിനെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ കേട്ടില്ല. ഇപ്പോളത് ഏതോ പാര്‍ട്ടിക്ക് വേണ്ടിയാണെന്ന കാര്യവും കേള്‍ക്കുന്നു, ഇലക്ഷന്‍ കമീഷന് ഇഷ്ടപ്പെട്ട പാര്‍ട്ടി അതാണെങ്കില്‍ നല്ലതല്ല’- ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: ഇന്ത്യയ്ക്ക് റഷ്യയുടെയും ഫ്രാൻസിൻ്റെയും ആധുനിക പോർവിമാനങ്ങൾ, കൂടുതൽ കരുത്താർജിച്ച് ഇന്ത്യ

മുനമ്പത്ത് വര്‍ഗീയ സംഘര്‍ഷത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. അവിടെ നിന്ന് ഒരാളെയും കുടിയിറക്കാന്‍ പാടില്ല. വഖഫ് ആയാലും ദേവസ്വം ബോര്‍ഡായാലും സര്‍ക്കാരിന് ഒരേ നിലപാടാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കണം. മുസ്ലിം-ക്രിസ്ത്യന്‍ തര്‍ക്കമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു. കുളം കലക്കല്‍ ടീംസ് തമ്മിലടിപ്പിച്ചാല്‍ അതിന്റെ ഗുണം ബിജെപിക്കാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Top