CMDRF

സിപിഐഎം നിലപാട് മനസിലാക്കാതെയാണ് ബിനോയ് വിശ്വം പ്രതികരിച്ചത്: വിമർശനവുമായി എം വി ഗോവിന്ദൻ

സിപിഐഎം നിലപാട് മനസിലാക്കാതെയാണ് ബിനോയ് വിശ്വം പ്രതികരിച്ചത്: വിമർശനവുമായി എം വി ഗോവിന്ദൻ
സിപിഐഎം നിലപാട് മനസിലാക്കാതെയാണ് ബിനോയ് വിശ്വം പ്രതികരിച്ചത്: വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെയെന്നായിരുന്നു എംവി ഗോവിന്ദൻ്റെ കുറ്റപ്പെടുത്തൽ. ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കാനുളള നിലപാടാണ് സ്വീകരിക്കേണ്ടത്. ഒരു പൊട്ടിക്കലും അധോലോക പ്രവർത്തനവും പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല. അതാണ് പാർട്ടി നിലപാട്. ആ നിലപാട് മനസിലാക്കികൊണ്ടല്ല ബിനോയ് വിശ്വം പ്രതികരിച്ചതെന്നും അദ്ദേഹം വേറൊരു പാർട്ടിയാണെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

എസ്എഫ്ഐയും എഐഎസ്എഫുമായി പ്രശ്നങ്ങളുണ്ടെന്നും അതൊക്കെ എല്ലാവർക്കും അറിയുന്നതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐ കേരളത്തിൽ നിരവധി പേരെ ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. അവരൊക്കെ വലിയ നിലയിൽ എത്തിയിട്ടുമുണ്ട്. ഇതിനൊന്നും പദാനുപദ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. എസ്എഫ്ഐയുടെ പ്രശ്നമൊക്കെ പരിഹരിക്കും. ബിനോയ് വിശ്വം ഇങ്ങനെയല്ല ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്ന അഭിപ്രായമുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. എന്തിനാണ് ഭയപ്പെടേണ്ട കാര്യമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ജനറൽ സെക്രട്ടറി മുതൽ പൊളിറ്റ്ബ്യൂറോ അംഗം മുതൽ മുഖ്യമന്ത്രി വരെ ഒരാളെയും ഈ പാർട്ടിക്ക് ഭയപ്പേടേണ്ട ഒരു കാര്യവുമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി വ്യക്തമായ നിലപാട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്തിനാണ് ആരെയെങ്കിലും പ്രത്യേകമായി ഭയപ്പെട്ട് നിൽക്കേണ്ട കാര്യമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ശൈലിമാറ്റം സംബന്ധിച്ച ചർച്ച മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി ഇല്ലാത്തൊരു പ്രശ്നത്തെ പർവതീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോൾ പറഞ്ഞതാണോ. കനഗോലു സിദ്ധാന്തത്തെ അടിസ്ഥാനപെടുത്തിയുളള വ്യക്തിഹത്യയാണ് നടക്കുന്നത്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തിരിക്കുന്നു. അതാണ് പ്രതിപക്ഷ നേതാവും സുധാകരനും എന്തിനും ചീത്തപറയുന്നത്. അവരുടെ ശരീരഭാഷ തന്നെ മാറിയിരിക്കുന്നുവെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

Top