തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല വിജയ പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിനുള്ള യുദ്ധക്കളം ഒരുങ്ങിയതായും യുദ്ധത്തിന് എല്‍ഡിഎഫ് സജ്ജമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണ്ഡലത്തിലും സജ്ജമായി. എൽ.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥികളെ വളരെ വേഗം പ്രഖ്യാപിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വയനാട്ടിൽ ഉചിതമായ സ്ഥാനാർത്ഥിയുണ്ടാവും. രാഷ്ട്രീയ പ്രാധാന്യം ഉൾക്കൊണ്ട് പോരാടാൻ പറ്റിയ ഏറ്റവും നല്ല സ്ഥാനാർഥി വരുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ വിജയം വീണ്ടും ഉണ്ടാകും. എല്ലാ തരത്തിലും രാഷ്ട്രീയം, നിലപാട് എല്ലാം ഉയർത്തിപ്പിടിച്ചുകൊണ്ട് മൂന്ന് മണ്ഡലത്തിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവെക്കും.