ചില മാധ്യമ സുഹൃത്തുക്കള്‍ കഥമെനയുകയാണ്, കഥകള്‍ക്ക് പിറകെ പോകാന്‍ നേരമില്ല; ബിനോയ് വിശ്വം

കഥകള്‍ക്ക് പിന്നാലെ പോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരമില്ല

ചില മാധ്യമ സുഹൃത്തുക്കള്‍ കഥമെനയുകയാണ്, കഥകള്‍ക്ക് പിറകെ പോകാന്‍ നേരമില്ല; ബിനോയ് വിശ്വം
ചില മാധ്യമ സുഹൃത്തുക്കള്‍ കഥമെനയുകയാണ്, കഥകള്‍ക്ക് പിറകെ പോകാന്‍ നേരമില്ല; ബിനോയ് വിശ്വം

തിരുവനന്തപുരം: ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയെന്ന റിപ്പോര്‍ട്ട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചില മാധ്യമ സുഹൃത്തുക്കള്‍ കഥ മെനയുകയാണെന്നും കഥകള്‍ക്ക് പിന്നാലെ പോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കഥ മെനയുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ പ്രതികരണം നടത്തുന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചുവെന്ന മാധ്യമ വാര്‍ത്തയാണ് ബിനോയ് വിശ്വം നിഷേധിച്ചത്. കഴിഞ്ഞമാസം 25 ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവിന് മുന്നോടിയായി കത്ത് അയച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുന്‍പ് കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ആനി രാജക്കെതിരെ കത്ത് എഴുതിയിരുന്നു.

Top