പക്ഷിപ്പനി; പത്തനംതിട്ടയില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

പക്ഷിപ്പനി; പത്തനംതിട്ടയില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും
പക്ഷിപ്പനി; പത്തനംതിട്ടയില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

ക്ഷിപ്പനി ബാധയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണത്തെ സര്‍ക്കാര്‍ ഫാമിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക. നാളെ രാവിലെ എട്ടുമണിക്ക് കള്ളിയിങ്ങ് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കും. മറ്റന്നാള്‍ ആയിരിക്കും നടപടികള്‍ തുടങ്ങുക.

ഒരാഴ്ച മുന്‍പാണ് തിരുവല്ല നിരണത്തെ സര്‍ക്കാര്‍ ഡക്ക് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ മാസം 12ന് പക്ഷിപ്പനി സ്ഥിരീകരിച്ച് ഭോപ്പാലിലെ കേന്ദ്ര ലാബില്‍ നിന്ന് റിപ്പോര്‍ട്ട് എത്തി. 5000 ഓളം താറാവുകളാണ് നിരണത്തെ ഡക്ക് ഫാമിലുള്ളത്.

Top