കടുക്കുന്ന വേനല്‍, പിടിമുറുക്കി മഞ്ഞപിത്തം

കടുക്കുന്ന വേനല്‍, പിടിമുറുക്കി മഞ്ഞപിത്തം
കടുക്കുന്ന വേനല്‍, പിടിമുറുക്കി മഞ്ഞപിത്തം

ഷ്ണകാലാവസ്ഥയില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമായ ഇത് കരളിനെയാണ് കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്. പനി, ഛര്‍ദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങള്‍.

പഴവര്‍ഗങ്ങള്‍ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, കഞ്ഞിവെള്ളം കുടിക്കുക, മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണം, ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ വേണ്ടെന്നുവയ്ക്കുക എന്നീ കാര്യങ്ങളാണ് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കുക, കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, സെപ്റ്റിക് ടാങ്കിനോട് ചേര്‍ന്നല്ല കിണര്‍ എന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം വരുന്നത് തടയാം.

Top