എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് സീറ്റ്

എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് സീറ്റ്
എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് സീറ്റ്

ബിജെപിയുടെ എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കികൊണ്ടാണ് ബിജെപിയുടെ എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ഒഡീഷ, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പതിനൊന്ന് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ബിജു ജനാതാദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഭര്‍തൃഹരി മെഹ്താബ് കട്ടക്കില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് വിട്ടെത്തിയ രവ്‌നീത് ബിട്ടു ലുധിയാനയിലും ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ജലന്ധര്‍ എംപി സുശീല്‍ റിങ്കു ജലന്ധറിലും സ്ഥാനാര്‍ത്ഥികളാകും. അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്ജിത്ത് സിംഗ് സന്ധുവിനെ അമൃത്സറില്‍ സ്ഥാനാര്‍ത്ഥിയാക്കി.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ധര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ പട്യാലയില്‍ മത്സരിക്കും. ബംഗാളില്‍ തൃണമൂലിനോട് ഇടഞ്ഞ് സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ദേബാശിഷ് ധറിനെ സംഘര്‍ഷഭരിതമായ ബിര്‍ഭൂം മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

Top