മഹാരാഷ്ട്രയിൽ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനം; അശോക് ചവാന്റെ മകൾക്കും സീറ്റ്

കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ മകൾ ശ്രീജയ ചവാനും (ഭോക്കർ) പട്ടികയിലുണ്ട്.

മഹാരാഷ്ട്രയിൽ ബി.ജെ.പി  സ്ഥാനാർഥി പ്രഖ്യാപനം; അശോക് ചവാന്റെ മകൾക്കും സീറ്റ്
മഹാരാഷ്ട്രയിൽ ബി.ജെ.പി  സ്ഥാനാർഥി പ്രഖ്യാപനം; അശോക് ചവാന്റെ മകൾക്കും സീറ്റ്

മുംബൈ: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ) എന്നിവരടക്കം 99 സ്ഥാനാർഥികളുടെ പട്ടികയാണ് ഞായറാഴ്ച പുറത്തുവിട്ടത്. നവംബർ 20ന് ആണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ മകൾ ശ്രീജയ ചവാനും (ഭോക്കർ) പട്ടികയിലുണ്ട്. അശോക് ചവാന്റെ സിറ്റിങ് മണ്ഡലമായിരുന്നു ഭോകർ. രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന അശോക് ചവാൻ നിലവിൽ രാജ്യസഭാംഗമാണ്.

Also Read: കെ. മുരളീധരനോട് സഹതാപം മാത്രം, ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യൻ അസ്വസ്ഥനാണ്; കെ.സുരേന്ദ്രൻ

നിലവിൽ 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ 155 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുമെന്നാണ് സൂചന. മഹായൂത്തി മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ ഏകനാഥ ഷിൻഡേ പക്ഷ ശിവ്സേന, അജിത് പവാർ എൻ.സി.പി എന്നിവരുമായുള്ള സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 38 ഓളം സീറ്റുകളെ ചൊല്ലിയാണ് നിലവിൽ തർക്കം നടക്കുന്നത്.

Top