ബിജെപി, കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെയും കോൺഗ്രസിൻ്റെയും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ബിജെപി, കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്
ബിജെപി, കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെയും കോൺഗ്രസിൻ്റെയും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് ഉണ്ടാകും. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകി.

BJP

കോൺഗ്രസും ചർച്ചകൾ പൂർത്തിയാക്കി. ഗുലാം നബി ആസാദിൻ്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി 13 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും.

Congress

കൂടുതൽ വിവരങ്ങൾ ചുവടെ:

അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുഃനസ്ഥാപിക്കുമെന്ന പ്രധാന വാഗ്ദാനം നൽകിയുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രിക പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പുറത്തുവിട്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര സംരംഭങ്ങൾക്ക് വാദിക്കുമെന്നും വ്യാപാരത്തിനും സാമൂഹിക വിനിമയത്തിനുമായി നിയന്ത്രണ രേഖയിൽ പൂർണമായ കണക്ടിവിറ്റി (എൽഒസി) സ്ഥാപിക്കുമെന്നും പിഡിപി വാഗ്ദാനം ചെയ്യുന്നുണ്ട്. നാഷണൽ കോൺഫറൻസ് പാർട്ടി നേരത്തെ തന്നെ 12 ഗ്യാരണ്ടികളടങ്ങിയ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

Also read: ജമ്മു കശ്മീർ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി

ആംആദ്മി പാർട്ടി കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. ഏഴ് സ്ഥാനാർത്ഥികളുടെ പേരാണ് ആംആദ്മി പാർട്ടി പുറത്തിറക്കിയത്. പുൽവാമയിൽ നിന്നും ഫയാസ് അഹമദ് സോഫി, രാജ്‌പോറയിൽ നിന്നും മുദ്ദാസിർ ഹസ്സൻ, ദേവ്‌സരിൽ നിന്നും ഷെയ്ഖ് ഫിദ ഹുസ്സൈൻ, ദൂരിൽ നിന്നും മൊഹ്‌സിൻ ഷഫ്കത്, ദോഡയിൽ നിന്നും മെഹ്‌രാജ് ദിൻ മാലിക്, ദോഡ വെസ്റ്റിൽ നിന്നും യാസിർ ഷാഫി മറ്റോയും ആംആദ്മി പാർട്ടിക്ക് വേണ്ടി മത്സരിക്കും. സെപ്റ്റംബർ 18ന് 24 സീറ്റുകളിലേക്കാണ് തിര‍ഞ്ഞെടുപ്പ് നടക്കുന്നത്. സൂക്ഷ്മപരിശോധന ആഗസ്റ്റ് 28 നും നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതി ആഗസ്റ്റ് 30 നുമാണ്.

Top