ഡല്‍ഹി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. ജാര്‍ഖണ്ഡ് ഒന്നാംഘട്ട വോട്ടെടുപ്പിലെ നിശ്ശബ്ദ പ്രചാരണ ദിവസം പ്രകടനപത്രിക പുറത്തിറക്കിയതിനാണ് കോണ്‍ഗ്രസിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
Also Read :ദേശീയ ചിഹ്നങ്ങളുടെ ദുരുപയോഗം; മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ മന്ത്രാലയം
ഇന്ത്യാസഖ്യമായി നേരത്തേ പ്രകടനപത്രിക ഇറക്കിയെങ്കിലും വോട്ടെടുപ്പിന്റെ തലേന്നു പ്രകാശനം ചെയ്തത് പാര്‍ട്ടിയുടെ മാത്രം വാഗ്ദാനങ്ങളാണെന്നു കോണ്‍ഗ്രസ് വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ തലേന്നു ബിജെപി പത്രങ്ങളില്‍ നല്‍കിയ പരസ്യവും ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന സ്ഥലത്തു നരേന്ദ്ര മോദി പ്രസംഗിച്ചതും ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ ചൂണ്ടിക്കാട്ടി.