CMDRF

രാമനവമി ആഘോഷങ്ങള്‍ ഇല്ലാതാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമങ്ങള്‍ നടത്തി; നരേന്ദ്ര മോദി

രാമനവമി ആഘോഷങ്ങള്‍ ഇല്ലാതാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമങ്ങള്‍ നടത്തി; നരേന്ദ്ര മോദി
രാമനവമി ആഘോഷങ്ങള്‍ ഇല്ലാതാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമങ്ങള്‍ നടത്തി; നരേന്ദ്ര മോദി

കൊല്‍ക്കത്ത: ബംഗാളില്‍ രാമനവമി ആഘോഷം പ്രചാരണ വിഷയമാക്കി ബിജെപി. രാമനവമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് രംഗത്ത് വന്നത്. ഹൗറയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര കല്‍ക്കട്ട ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെയാണ് ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാമനവമി ആഘോഷങ്ങള്‍ ഇല്ലാതാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമങ്ങള്‍ നടത്തിയെന്നും അതിനായി പരമാവധി പരിശ്രമിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബാലുര്‍ഘട്ടില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് ശേഷമുള്ള രാമനവമി ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. ബംഗാളില്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാമനവമി ആഘോഷം പ്രധാന ചര്‍ച്ചയാക്കുന്നുമുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ല പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യത്തെ രാമനവമിയാണിതെന്ന് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Top