മഹാരാഷ്ട്രയിൽ അച്ചടക്ക ലംഘനം നടത്തിയ 40 നേതാക്കളെ പുറത്താക്കി ബി.ജെ.പി

പുറത്താക്കിയ 40 അംഗങ്ങളുടെ പേര് ബി.ജെ.പി പുറത്തുവിട്ടു

മഹാരാഷ്ട്രയിൽ അച്ചടക്ക ലംഘനം നടത്തിയ 40 നേതാക്കളെ പുറത്താക്കി ബി.ജെ.പി
മഹാരാഷ്ട്രയിൽ അച്ചടക്ക ലംഘനം നടത്തിയ 40 നേതാക്കളെ പുറത്താക്കി ബി.ജെ.പി

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹായുതി സഖ്യത്തിലെ സീറ്റ് വിഭജനവുമായി ബദ്ധപ്പെട്ട് ഇപ്പോളും തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. 37 മണ്ഡലങ്ങളിൽ നിന്നുള്ള 40 നേതാക്കളെ പുറത്താക്കിയിരിക്കുകയാണ് ബി.ജെ.പി. പാർട്ടി നിർദേശങ്ങളും അച്ചടക്കവും ലംഘിച്ചവർക്കെതിരെയാണ് ബി.ജെ.പി നടപടി സ്വീകരിച്ചിരിക്കുന്നത്.

‘ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുമ്പോൾ പാർട്ടിയുടെ പെരുമാറ്റച്ചട്ടം പാലിക്കാതെ നിങ്ങൾ അച്ചടക്ക ലംഘനം നടത്തിയിരിക്കുന്നു. പാർട്ടിയുടെ തത്വത്തിന് എതിരായി പ്രവർത്തിച്ചത് കണക്കിലെടുത്ത് നിങ്ങളെ പുറത്താക്കുകയാണ്.​’-എന്നാണ് മഹാരാഷ്ട്ര ബി.ജെ.പി ഓഫിസ് സെക്രട്ടറി മുകുൾ കുൽകർണി ഒപ്പുവെച്ച നോട്ടീസിൽ പറയുന്നത്.

പ്രമുഖ നേതാക്കളായ ജൽന മണ്ഡലത്തിലെ അശോക് പംഗാർക്കർ, സാവന്ത്‍വാദി മണ്ഡലത്തിലെ വിശാൽ പ്രഭാകർ, ജൽഗാവോൺ നഗരത്തിലെ മയൂർ കപ്സെ, അമരാവതിയിലെ ജഗദീഷ് ഗുപ്, ധുലെ റൂറലിലെ ശ്രീകാന്ത് കർലെ തുടങ്ങിയവർ ഉൾപ്പെടെ 40 അംഗങ്ങളുടെ പേരുകളാണ് ബി.ജെ.പി പുറത്തുവിട്ടത്.

Also Read:ഷാഫിയെ വിമർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിൻ

ബി.ജെ.പിയി സീറ്റ് ലഭിക്കാത്ത പല പ്രമുഖരും സ്വതന്ത്രരായി മത്സരിക്കാൻ പത്രിക നൽകിയത് പാർട്ടിയിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ബി.ജെ.പിയിൽ നിന്നുമാണ് മഹായുതി സഖ്യത്തിൽ ഏറ്റവും കൂടുതൽ വിമതർ മത്സരിക്കുവാനായി ഉള്ളത്. ഇവരുടെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ നാലിനായിരുന്നു. ഇവരുടെ പത്രിക പിൻവലിപ്പിക്കാനുള്ള അനുനയ നീക്കവും സജീവമായി നടക്കുന്നുണ്ട്. പത്രിക പിൻവലിക്കാൻ തയാറാകാത്തവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടുത്ത സമ്മർദങ്ങൾക്കൊടുവിൽ പത്രിക പിൻവലിക്കാമെന്ന് ബി.ജെ.പി നേതാവ് ഗോപാൽ ഷെട്ടി സമ്മതിച്ചു. ഷെട്ടി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത് രണ്ടുതവണ എം.പിയായ തന്നെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കാതിരുന്നതിനെ തുടർന്നാണ്.

മഹായുതി സഖ്യം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചൊവ്വാഴ്ച പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. പത്രിക പുറത്തിറക്കിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ ചേർന്നാണ്.

Top