ചെന്നൈ: സുനാമി പോലെ ബിജെപി കരുത്താർജ്ജിക്കുകയാണെന്ന് നടിയും ബിജെപി നേതാവുമായ നമിത. വിജയ്യുടെ വരവിൽ ഒരു ആശങ്കയും ഇല്ല. 2026ൽ തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് വിജയ്യുടെ നടക്കാത്ത സ്വപ്നമാണ്. പാർട്ടി രൂപീകരിച്ച് ഒന്നര വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയാകുമെന്ന വിജയിയുടെ അവകാശവാദം പരിഹാസമാണെന്നും നമിത പ്രമുഖ മാധ്യമത്തോട് പറഞ്ഞു. തമിഴ്നാട്ടിൽ പാർട്ടിയുടെ വളർച്ച അതിവേഗമാണ്. ടിവികെ സമ്മേളനത്തിലെ ആൾക്കൂട്ടവും വിജയുടെ തീപ്പൊരി പ്രസംഗവും ബിജെപി കാര്യമാക്കുന്നതേയില്ലെന്നും നമിത കൂട്ടിച്ചേർത്തു.