CMDRF

എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ല ബിജെപി; പ്രകാശ് രാജ്

എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ല ബിജെപി; പ്രകാശ് രാജ്
എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ല ബിജെപി; പ്രകാശ് രാജ്

സിനിമാ താരം പ്രകാശ് രാജ് ബിജെപിയില്‍ അംഗത്വമെടുക്കുന്നു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോള്‍. രസകരമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് മറുപടി നല്‍കിയത്.

”എന്നെ വാങ്ങാന്‍ തക്ക (ആശയപരമായി) സമ്പന്നരല്ലെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം എന്നാണ് ഞാന്‍ കരുതുന്നത്, എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. ‘ദി സ്‌കിന്‍ ഡോക്ടര്‍’ എന്ന ഒരു ഉപയോക്താവിന്റെ എക്‌സ് പേസ്റ്റിലാണ് ‘പ്രമുഖ നടന്‍ പ്രകാശ് രാജ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപിയില്‍ ചേരും’, എന്ന് കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ പ്രകാശ് രാജിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ബിജെപി സര്‍ക്കാരിനെതിരായി സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും ശബ്ദമുയര്‍ത്തുന്ന താരമാണ് പ്രകാശ് രാജ്. അതുകൊണ്ട് തന്നെ നടനില്‍ നിന്ന് അങ്ങനൊരു നീക്കം ഉണ്ടാകില്ല എന്നതും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഉറപ്പായിരുന്നു.

Top