എൽ.കെ.അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എൽ.കെ.അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി∙ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെത്തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. 96കാരനായ അഡ്വാനിയെ യൂറോളജി വിഭാഗം ഡോക്ടർമാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

Top