തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിന്‍സെന്റും തന്നെയാണെന്ന് പദ്മജ പറഞ്ഞു. തൃശ്ശൂരിലെ കോണ്‍ഗ്രസുകാരില്‍ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോള്‍ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു. പ്രതാപനും വിന്‍സെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവര്‍ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പദ്മജ പറഞ്ഞു.
ജോസ് വെള്ളൂര്‍ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു. മുരളി മന്ദിരത്തില്‍ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ അച്ഛന് എനിക്കാണെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാന്‍ ആര് വരണമെന്ന് ഞാനല്ലേ പറയേണ്ടത്. ഞാന്‍ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല. എന്നെ ഏട്ടന് വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടന് ഡിഐസി പോയതും എന്‍സിപിയില്‍ പോയതും ഒന്നും എന്നോട് ചര്‍ച്ച ചെയ്തല്ലല്ലോയെന്നും പദ്മജ ചോദിച്ചു.